
തിരൂരങ്ങാടി : കുടിവെള്ളം മലിനമാക്കുന്നു, വയൽ മണ്ണിട്ട് നികത്തുന്നു എന്നാരോപിച്ച് സി പി എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലേക്ക് മാർച്ച് നടത്തും. നാളെ ശനിയാഴ്ച രാവിലെ 10 മണിക്ക് പരപ്പനങ്ങാടി റോഡിലെ താജ് ഓഡിറ്റോറിയം പരിസരത്ത് നിന്നും മാർച്ച് ആരംഭിക്കും.
ദാറുല്‍ ഹുദയില്‍ നിന്ന് ഒഴുക്കിവിടുന്ന മലിന ജലത്തിന് പരിഹാരം കാണുക, മാനിപ്പാടം മണ്ണിട്ട് നികത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.
വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉള്‍പ്പടെ രണ്ടായിരത്തിലധികം ആളുകള്‍ ദാറുല്‍ ഹുദയില്‍ താമസിക്കുന്നുണ്ടെന്നും എന്നാല്‍ അതിനനുസരിച്ചുള്ള മാലിന്യ സംസ്‌കരണ സംവിധാനം അവിടെ പ്രവര്‍ത്തിക്കുന്നില്ലെന്നും സി പി എം നേതാക്കൾ പറഞ്ഞു.
തിരൂരങ്ങാടി ടുഡേ വാർത്തകൾ ലഭിക്കാൻ https://chat.whatsapp.com/EVUP6FE5e0eIIG8rsoyWK8?mode=ac_t
ചെമ്മാട് ദാറുൽ ഹുദാ യൂണിവേഴ്‌സിറ്റി പ്രദേശത്തെ സാധാരണ ജനങ്ങളുടെ ജീവിതം ദുരിതത്തിലാഴ്ത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാവുന്നുവെന്നത് പ്രതിഷേധാർഹമാണെന്ന് നേതാക്കൾ പറഞ്ഞു. മതപരമായ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഒരു സ്ഥാപനം എങ്ങനെയാണ് പ്രകൃതിയോടും മനുഷ്യരോടുമുള്ള തങ്ങളുടെ ഉത്തരവാദിത്തങ്ങൾ മറക്കുന്നത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. കുടിവെള്ളം വിഷമയമാകുന്നു. രോഗങ്ങൾ പെരുകുന്നു. ദാറുൽ ഹുദയിൽനിന്നുള്ള മാലിന്യങ്ങൾ പ്രദേശത്തെ ജലസ്രോതസ്സുകളെ വർഷങ്ങളായി മലിനമാക്കി കൊണ്ടിരിക്കുകയാണ്. നിരന്തരമായി നാട്ടുകാരുടെ പ്രതിഷേധത്തെ അവഗണിച്ചുകൊണ്ട് ഈ പ്രക്രിയ നിർബാധം തുടർന്നുകൊണ്ടിരിക്കുകയാണ് പ്രദേശത്തെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് നേരെ മത മൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ദാറുൽ ഹുദാ പോലുള്ള സ്ഥാപനം നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. ശുദ്ധജലത്തിൻ്റെ ലഭ്യത കുറയുന്നതോടെ അശുദ്ധമായ വെള്ളം ഉപയോഗിക്കാൻ നിർബന്ധിതരാവുന്ന ജനങ്ങൾക്ക് പലതരം രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ശുചിത്വത്തിന് ഇസ്ലാം മതം നൽകുന്ന പ്രാധാന്യം പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തിന്, സ്വന്തം പരിസരത്തുള്ളവരുടെ ആരോഗ്യം അപകടത്തിലാക്കാൻ എങ്ങനെ സാധിക്കുന്നുവെന്നത് മതപരമായ മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന ഒരു സമീപനമാണ്.
വികസനത്തിൻ്റെ പേരിൽ പ്രകൃതിയെയും മനുഷ്യരെയും അവഗണിക്കുന്ന നിലപാടിനെതിരെ ശക്തമായപ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. മാനിപാടം നികത്തുന്നത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. യൂണിവേഴ്‌സിറ്റിയുടെ മറ്റൊരു വലിയ പാരിസ്ഥിതിക ദുരന്തമാണ് മാനിപാടം നികത്തുന്നതെന്ന ആരോപണം. തലമുറകളായി കർഷകരുടെ ഉപജീവനമാർഗമായിരുന്ന ഈ പാടം കോൺക്രീറ്റ് കെട്ടിടങ്ങൾക്കുള്ള ഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു പാടം നികത്തുമ്പോൾ നഷ്ടമാകുന്നത് വെറും ഭൂമി മാത്രമല്ല, ഒരു പ്രദേശത്തിൻ്റെ പരിസ്ഥിതി സന്തുലിതാവസ്ഥ കൂടിയാണ്. ഇത് വെള്ളപ്പൊക്കം, വരൾച്ച, മണ്ണിൻ്റെ ഫലഭൂയിഷ്‌ഠത നഷ്ടപ്പെടുന്നത് തുടങ്ങിയ വലിയ പ്രത്യാഘാതങ്ങളിലേക്ക് നയിക്കും. വികസനത്തിൻ്റെ പേരിൽ പ്രകൃതിയേയും മനുഷ്യരേയും അവഗണിക്കുന്ന ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നിട്ടുണ്ട്. അധികാരികൾ ഈ വിഷയത്തിൽ കണ്ണടയ്ക്കുന്നതിൽ പ്രതിഷേധിച്ചാണ് സിപിഎം തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 9-ന് ദാറുൽ ഹുദായിലേക്ക് മാർച്ച് നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് ദാറുൽ ഹുദാ പ്രവർത്തിക്കുന്നത്. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ആണ് വൈസ് ചാൻസലർ. സമന്വയ വിദ്യാഭ്യാസ രംഗത്ത് അറിയപ്പെടുന്ന സ്ഥാപനമാണ്. ഹുദവി ബിരുദം ആണ് ഇവിടെ നിന്ന് നൽകുന്നത്.
അതേസമയം, മാനിപ്പടത്ത് ദാറുൽ ഹുദക്ക് പുറമെ കാന്തപുരം വിഭാഗത്തിന്റെ ഇംഗ്ലീഷ് മീഡിയം സ്കൂൾ, സി പി എം നേതാവിന്റെ ഓഡിറ്റോറിയം എന്നിവ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾ നിർമിച്ചിട്ടുണ്ട്.