
തിരൂരങ്ങാടി: സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കായി ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൊതുവിദ്യഭ്യാസ വിഭാഗം സെന്റര്‍ ഫോര്‍ പബ്ലിക് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് (CPET) നടത്തുന്ന രണ്ട് ദിവസത്തെ സിവില്‍ സര്‍വീസ് റെസിഡന്‍ഷ്യല്‍ ക്യാമ്പിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
‘ഡ്രീം ടു ലീഡ്’ എന്ന പേരില്‍ ഷീന്‍ ഐ.എ.എസ് അക്കാദമിയുമായി സഹകരിച്ച് ഒക്ടോബര്‍ 4,5 (ശനി, ഞായര്‍) തീയതികളില്‍ ചെമ്മാട് ദാറുല്‍ഹുദായില്‍ വെച്ചാണ് ക്യാമ്പ് നടത്തപ്പെടുന്നത്.
മുപ്പതിലധികം മൊഡ്യൂളുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള സെഷനുകള്‍ക്ക് മികച്ച ഫാക്കല്‍റ്റികളാണ് നേതൃത്വം നല്‍കുക.
സൗജന്യമായി സിവില്‍ സര്‍വീസ പരിശീലനം ലഭ്യമാക്കുന്ന രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേക്കും അക്കാദമികളിലേക്കും പ്രവേശനം നേടുന്നതിനുള്ള പഠനരീതികളെക്കുറിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക എന്നതാണ് ഈ ക്യാമ്പിലൂടെ പ്രധാനമായും ലക്ഷ്യമാക്കുന്നത്.
ഇരുനൂറിലധികം വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാന്‍ അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 75101 11900 എന്ന നമ്പറില്‍ബന്ധപ്പെടുക