
തുറാഥ്’ സമസ്ത ക്യാമ്പ
യിന്‍ സമാപിച്ചു
തിരൂരങ്ങാടി (ഹിദായ നഗര്‍): സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ദാറുല്‍ഹുദാ സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഡി.എസ്.യു) ഡിസംബര്‍ ഏഴ് മുതല്‍ ഒരു മാസത്തോളം സംഘടിപ്പിച്ച ‘തുറാഥ്’ ക്യാമ്പയിന്‍ സമാപിച്ചു. വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് അധ്യക്ഷനായി. റഫീഖ് സകരിയ്യ ഫൈസി മുഖ്യപ്രഭാഷണം നടത്തി.
പാരമ്പര്യവഴിയെ ശതാബ്ദിക്കാലം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ക്യാമ്പയിനിന്റെ ഭാഗമായി ദാറുല്‍ഹുദായുടെ സഹസ്ഥാപനങ്ങളില്‍ വിവിധ പരിപാടികള്‍ നടന്നു.
കെ.എം സൈദലവി ഹാജി പുലിക്കോട്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഇബ്രാഹീം ഫൈസി തരിശ്, പി. അബ്ദുശ്ശക്കൂര്‍ ഹുദവി, അബ്ദുല്‍ വഹാബ് ഹുദവി, ശുഐബ് ഹുദവി, സി.കെ മുഹമ്മദ് ഹാജി സംബന്ധിച്ചു.