സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാരുടെ വേതനപരിഷ്‌കരണം ; ലേബര്‍ കമ്മീഷണര്‍ മുമ്പാകെ നടന്ന ചര്‍ച്ചയിലും തീരുമാനം ആയില്ല

സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാരുടെ വേതനപരിഷ്‌കരണം സംബന്ധിച്ച് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ മുമ്പാകെ എറണാകുളത്ത് വച്ച് നടന്ന ചര്‍ച്ചയിലും തീരുമാനം ആയില്ല. ആവശ്യപ്പെട്ട വര്‍ദ്ധനവിന് ഉടമകള്‍ തയ്യറാവാത്തതിനാല്‍ ഫെയര്‍വേജസും മറ്റ് തൊഴിലാളിക്ഷേമ നിയമങ്ങളും നടപ്പിലാക്കാനവശ്യപ്പെട്ട് ഉടമകള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാല്‍ അറിയിച്ചു. ഇതോടൊപ്പം കേരള തൊഴില്‍ വകുപ്പുമന്ത്രി വി.ശിവന്‍കുട്ടിയുടെ മുമ്പാകെ അന്തിമമായ് ഒരു ചര്‍ച്ചകൂടെ നടത്താനുള്ള നടപടികള്‍ തൊഴില്‍ വകുപ്പ് സ്വീകരിക്കുമെന്നും അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.

306 സിലിണ്ടറുകള്‍ കയറ്റിയഇടത്ത് 360 സിലിണ്ടറുകള്‍ കയറ്റുമ്പോള്‍ ഉണ്ടാകുന്ന തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും നികത്തുന്ന രീതിയിലുള്ള വര്‍ദ്ധനവ് ന്യായമായും ഉണ്ടാകേണ്ടതാണ്. എന്നാല്‍ 2022 ഡിസംബറില്‍ കാലാവധി അവസാനിച്ച കരാര്‍ പുതുക്കാന്‍ തയ്യാറാവാതെ അനിശ്ചിതമായ് നീട്ടിക്കൊണ്ടു പോകുന്ന രീതിയാണ് ഉടമകള്‍ അനുവര്‍ത്തിക്കുന്നത്. തൊഴിലാളികളും യൂണിയനുകളും ഇതിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്.

സിഐടിയുവിനെ പ്രതിനിധീകരിച്ച് ഐഒസി ചേളാരി ബോട്‌ലിംഗ് പ്ലാന്റില്‍ നിന്നും അഡ്വ.കെ.ടി.വിനോദ്കുമാര്‍ അജയന്‍ കൊളത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!