വെന്നിയൂർ :പുതുവത്സര ആഘോഷങ്ങളുടെ മറവിൽ നടക്കുന്ന അഭാസങ്ങൾക്ക് അറുതി വരുത്തണമെന്നും മനുഷ്യായുസ്സിന്റെ പുതുവത്സര ചിന്തകൾ മനുഷ്യരെ കൂടുതൽ ദൈവീക ചിന്തയിലേക്ക് അടുപ്പിക്കേണ്ടതുണ്ടെന്നും തിരൂരങ്ങാടി മണ്ഡലം ഇസ്ലാമിക് ഓർഗനൈസേഷൻ വെന്നിയൂർ കൊടക്കല്ല് മെഹഫിൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന മണ്ഡലം സമ്മേളനം അഭിപ്രാപ്പെട്ടു വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉത്ഘാടനം ചെയ്തു.
സമ്മേളനത്തിൽ മണ്ഡലം പ്രസിഡണ്ട് അബ്ദുൽ മജീദ് കരിപറമ്പ് അധ്യക്ഷത വഹിച്ചു. ടി കെ അഷ്റഫ്, താജുദ്ദീൻ സ്വലാഹി , ശാഫി സ്വബാഹി, മുസ്താഖ് അൽ ഹികമി ,ഹനീഫ ഓടക്കൽ, വാഹിദ് കളിയാട്ടമുക്ക്, ഇർഫാൻ കരിപറമ്പ് എന്നിവർ സംസാരിച്ചു.