
പരപ്പനങ്ങാടി: നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു. കൂട്ടു മൂച്ചിയിൽ ഓട്ടോ ഓടിക്കുന്ന പരപ്പനങ്ങാടി പുത്തരിക്കൽ മുണ്ടുപാലത്തിങ്ങൽ പൂളക്കൽ അബ്ദുൽ ഖാദറിന്റെ മകൻ ഹസ്സൻ (63) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 നാണ് അപകടം.
കൊടക്കാട് മണ്ണട്ടാപ്പാറ വട്ടോളി റോഡിൽ വട്ടോളി കുന്നിൽ ആണ് അപകടം. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് മറിയുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.