Tuesday, October 21

ഡിവൈഎഫ്‌ഐ നേതാവ് സിപിഎം ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ സിപിഎം ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കേച്ചേരിയിലാണ് സംഭവം. ഡിവൈഎഫ്‌ഐ കേച്ചേരി മേഖലാ പ്രസിഡന്റ് സുജിത്തിനെ (29)യാണ്‌സിപിഐഎം കേച്ചേരി മേഖല ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെനാണ് പൊലീസ് നിഗമനം. സാമ്പത്തിക ബാധ്യതകള്‍ സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് കണ്ടെടുത്തിട്ടുണ്ട്. സുജിത്തിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.

error: Content is protected !!