കക്കാട് ജി എം യു പി സ്‌കൂളില്‍ ഇംഗ്ലീഷ് ഭാഷ നൈപുണ്യ ശില്പശാല സംഘടിപ്പിച്ചു

തിരുരങ്ങാടി: ജി എം യു പി എസ് കക്കാട്, ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ഇംഗ്ലീഷ് ഭാഷ നൈപുണ്യ ശില്പശാല നടന്നു. സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ ഷാജി കാക്കൂര്‍ ക്ലാസ് നയിച്ചു. സ്‌കൂള്‍ എസ്, എം, സി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ അയ്യൂബ് മാസ്റ്റര്‍, മുഹീനുല്‍ ഇസ്ലാം, ക്ലബ്ബ് കണ്‍വീനര്‍ ശ്രുതി ടീച്ചര്‍ റാണി ടീച്ചര്‍, ജ്യോത്സന ടീച്ചര്‍, ആര്യ, ജാഫര്‍ കൊയപ്പ എന്നിവര്‍ പ്രസംഗിച്ചു,

error: Content is protected !!