താനൂര്‍ സ്വദേശിയായ പിജി വിദ്യാര്‍ത്ഥിനിക്ക് ഒന്നര കോടിയുടെ ഫെലോഷിപ്പ്

തിരൂരങ്ങാടി : കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്‌സ് പഠനവകുപ്പില്‍ നിന്ന് പി.ജി. നേടിയ താനൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് മേരി ക്യൂറി ഫെലോഷിപ്പ്. സര്‍വകലാശാലയില്‍ റേഡിയേഷന്‍ ഫിസിക്‌സില്‍ എം.എസ് സി. പൂര്‍ത്തീകരിച്ച് പ്രോജക്ട് ചെയ്ത് കൊണ്ടിരിക്കുന്ന എം.പി. ഫര്‍ഹാന തസ്‌നിക്കാണ് നേട്ടം. യു.കെയിലെ ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ മൂന്നു വര്‍ഷത്തെ ഗവേഷണത്തിനും അനുബന്ധ ചെലവുകള്‍ക്കുമായി ഒന്നരക്കോടിയോളം രൂപയാണ് ഫെലോഷിപ്പായി ലഭിക്കുക.

‘ലേസര്‍ ഡ്രിവണ്‍ പ്രോട്ടോണ്‍ തെറാപ്പി’ യിലാണ് ഫര്‍ഹാനയുടെ പഠനം. സര്‍വകലാശാലാ ഫിസിക്‌സ് പഠനവകുപ്പിലെ പ്രൊഫസറായ ഡോ. എം.എം. മുസ്തഫക്ക് കീഴിലാണ് നിലവില്‍ പ്രോജക്ട് ചെയ്യുന്നത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഫര്‍ഹാനയെ അഭിനന്ദിച്ചു. താനൂരിലെ എം.പി. മുഹമ്മദലി-കെ. സുഹറാബി ദമ്പതികളുടെ മകളാണ് ഫര്‍ഹാന തെസ്‌നി. എസ്.എം. അഫീദാണ് ഭര്‍ത്താവ്. ഇവ ഐറിന്‍ മകളാണ്.

error: Content is protected !!