നാട്ടില്‍ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ ഫ്‌ലാറ്റില്‍ തീപ്പിടുത്തം : കുവൈത്തില്‍ മലയാളി കുടുംബത്തിലെ നാല് അംഗങ്ങളും മരിച്ചു

കുവൈത്ത് : കുവൈത്ത് അബ്ബാസിയയിലുണ്ടായ തീപ്പിടിത്തത്തില്‍ മലയാളി കുടുംബത്തിലെ നാല് അംഗങ്ങളും മരിച്ചു. ആലപ്പുഴ തലവടി നീരേറ്റുപുറം സ്വദേശികളായ മുളയ്ക്കല്‍ മാത്യൂസ് (40), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിന് (14), ഐസക് (9) എന്നിവരാണ് മരിച്ചത്. അവധിക്ക് നാട്ടിലായിരുന്ന കുടുംബം ഇന്നലെയാണ് കുവൈത്തില്‍ തിരിച്ചെത്തിയത്. നാട്ടില്‍ നിന്ന് തിരിച്ചെത്തിയ കുടുംബം മുറിക്ക് അകത്ത് ഉറങ്ങാന്‍ കിടന്നപ്പോള്‍ എസിയില്‍ നിന്ന് പുക ശ്വസിച്ച് മരിച്ചതാണെന്നാണ് പ്രാഥമീക വിവരം.

അബ്ബാസിയയിലെ അല്‍ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. ഒരു അപാര്‍ട്‌മെന്റ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. രാത്രിയിലാണ് തീപിടിത്തം ഉണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ഇത് സംബന്ധിച്ച് കുവൈത്ത് അഗ്‌നിരക്ഷാ സേന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അഗ്‌നി രക്ഷാസേനയും പോലീസും സ്ഥലത്തെത്തിയാണ് തുടര്‍നടപടി സ്വീകരിച്ചത്. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

error: Content is protected !!