ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി ; 5 ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

തമിഴ്നാട് : പുതുക്കോട്ടയില്‍ ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. ഒരു സ്ത്രീയടക്കമുള്ള അഞ്ച് പേരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. തിരുവള്ളൂര്‍ സ്വദേശികളാണ് അപകടത്തില്‍ മരിച്ചവരെന്നാണ് വിവരം. മൂന്നു വാഹനങ്ങളിലായി സഞ്ചരിച്ച തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ ചായ കുടിക്കാനിറങ്ങിയ കടയിലേക്കു ലോറി പാഞ്ഞുകയറുകയായിരുന്നു. പുതുക്കോട്ടയില്‍ നിന്ന് അരിയാലൂരിലേക്ക് പോവുകയായിരുന്ന സിമന്റ് ലോറിയാണ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് കയറിയത്. പിന്നാലെ സമീപത്തുണ്ടായിരുന്ന കാറിലും വാനിലും ലോറി ഇടിച്ചുകയറി.

error: Content is protected !!