സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്കായി പതിച്ചു നല്‍കി ; മുന്‍ തഹസീല്‍ദാറിന് തടവും പിഴയും

സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്കായി പതിച്ചു നല്‍കിയ കേസില്‍ മുന്‍ തഹസീല്‍ദാറിന് 4 വര്‍ഷം കഠിനതവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. ദേവികുളം തഹസീല്‍ദാറായിരുന്ന രാമന്‍കുട്ടിയെയാണ് തൊടുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്. പട്ടയം പിടിച്ച് ഭൂമി പതിച്ചുനല്‍കിയതിലൂടെ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും കോടതി കണ്ടെത്തി.

2001 – 2002 കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജില്‍പ്പെട്ട സര്‍ക്കാര്‍ വക 36 സെന്റ് ഭൂമി അന്ന് ദേവികുളം തഹസീല്‍ദാറായിരുന്ന രാമന്‍കുട്ടി രണ്ട് സ്വകാര്യവ്യക്തികള്‍ക്കായി പതിച്ചു നല്‍കിയെന്നാണ് കോടതി കണ്ടെത്തിയത്. ഇടുക്കി വിജന്‍ലന്‍സ് യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ സരിത വി എ ഹാജരായി. പ്രതിയെ റിമാന്‍ഡ് ചെയ്തു മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി.

error: Content is protected !!