പരപ്പനങ്ങാടിയില്‍ ബേക്കറി കുത്തിത്തുറന്ന് മോഷണം നടത്തിയ 19 കാരന്‍ പിടിയില്‍

പരപ്പനങ്ങാടി : അരിയല്ലൂരിലെ ബേക്കറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ 19 കാരന്‍ പിടിയില്‍. കടലുണ്ടി നഗരം ബാങ്ക് പടിയിലെ ഉമര്‍ മുക്താറിനെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണത്തിനിടെ പിടിയിലായ ഉമര്‍ മുക്താറിനെ പിന്നീട് ചോദ്യം ചോയ്തപ്പോള്‍ ബേക്കറി മോഷണക്കുറ്റവും സമ്മതിക്കുകയായിരുന്നു.

അരിയല്ലൂരിലെ ബേക്കറിയുടെ പൂട്ട് പൊളിച്ച് അകത്ത് കയറിയായിരുന്നു ഉമര്‍ മുക്താറിന്റെ മോഷണം. സിസിടിവി ക്യാമറകള്‍ തിരിച്ചു വച്ചാണ് പണവും ചോക്ലേറ്റ് ഉല്‍പന്നങ്ങളും മോഷ്ടിച്ചത്. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു.

പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ കെ.ജെ. ജിനേഷ് എസ്‌ഐ ആര്‍. അരുണ്‍, യു.ജയദേവന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ. അനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുജീബ്‌റഹ്‌മാന്‍, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!