കാലിക്കറ്റിൽ പി.ജി പൂർത്തി യാക്കിയവർക്കും ഗ്രാജ്വേഷൻ സെറിമണി

Copy LinkWhatsAppFacebookTelegramMessengerShare

15-വരെ രജിസ്റ്റർ ചെയ്യാം

കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ / പഠനവകുപ്പുകൾ / വിദൂര വിഭാഗം എന്നിവ വഴി 2024 – ൽ ബിരുദാനന്തര ബിരുദം വിജയകരമായി പൂർത്തീകരിച്ചവർക്ക് ഗ്രാജ്വേഷൻ സെറിമണി സംഘടിപ്പിക്കുന്നു. നേരത്തെ ബിരുദം പൂർത്തിയാക്കിയവർക്ക് ഓരോ ജില്ലയിലും ബിരുദ ദാന സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് പി ജി പൂർത്തി യാക്കിയവർക്കും പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത്

പ്രസ്തുത ചടങ്ങിന് ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് നവംബർ 15 – വരെ ലഭ്യമാകും. രജിസ്ട്രേഷൻ പൂർത്തീകരിച്ചതിനു ശേഷം ലഭ്യമാകുന്ന പ്രിന്റ് ഔട്ട് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/. ഫോൺ : 0494 2407200 / 0494 2407267 / 0494 2407239.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!