Friday, March 6

വെള്ളിയാംപുറം പനയത്തിൽ ഹസൈനാർ മുസ്‌ലിയാർ അന്തരിച്ചു

നന്നമ്പ്ര : വെള്ളിയാമ്പുറം പനയത്തിൽ ഹാജി ഹൈദ്രസ് മൊല്ലയുടെ മകൻ ഹസൈനാർ മുസ്‌ലിയാർ (62) നിര്യാതനായി. ദീർഘകാലം വെള്ളിയാമ്പുറം ജുമുഅത്ത് പള്ളിയിൽ മുഅദ്ദിനും വെള്ളിയാമ്പുറം ഹയാതുൽ ഇസ്‌ലാം സുന്നി മദ്റസയിൽ അദ്ധ്യാപകനുമായിരുന്നു. ഭാര്യ: ഖദീജ ഓമച്ചപ്പുഴ
മക്കൾ: ഇസ്മായിൽ, സാദിഖ്, സൈനബ,ഉമ്മു ഹബീബ , സുമയ്യ.

സലാം സഖാഫി, അഷ്റഫ് മുസ്‌ലിയാർ, സൈതലവി സഖാഫി (വെള്ളിയാമ്പുറം ടൗൺ മസ്ജിദ് മുഅദ്ദിൻ )എന്നിവർ സഹോദരങ്ങളാണ്. മയ്യിത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നന്നമ്പ്ര പഴയ ജുമാ മസ്ജിദിൽ.

error: Content is protected !!