Sunday, August 10

വി ജെ പള്ളി എ എം യു പി സ്കൂളിൽ പ്രതിരോധകുത്തിവെപ്പുകളുടെ ആരോഗ്യ ബോധവൽക്കരണം നടത്തി

തിരൂരങ്ങാടി : അഞ്ചാം ക്ലാസിലെ അടിസ്ഥാന ശാസ്ത്ര പാഠഭാഗത്തിലെ പ്രതിരോധ കുത്തിവെപ്പുകളുടെ ബോധവൽക്കരണവും അഭിമുഖവും സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻറ് ഹാഷിക് ചോനാരി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ എം കെ ഫൈസൽ മാസ്റ്റർ അധ്യക്ഷനായി.

മൂന്നിയൂർ ഗ്രാമപഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എഫ് ജോയ് സാർ വിഷയാവതരണവും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. പ്രതിരോധ കുത്തിവെപ്പുകളുടെ ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്തി. സമൂഹത്തിൽ നിലനിൽക്കുന്ന കിംവതന്തികളും ആശങ്കകളും അടങ്ങുന്ന കുട്ടികളുടെ ചോദ്യങ്ങൾക്ക് കൃത്യവും വ്യക്തവുമായ മറുപടി ജെ എച്ച് ഐ നൽകി.

പരിപാടിക്ക് മൂന്നിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി പി സഫീര്‍, അധ്യാപകരായ സ്റ്റാഫ് സെക്രട്ടറി കെ മുജീബ്, SRG കൺവീനർ വി പി നാസർ, സയൻസ് കൺവീനർ കെ ഫൈറൂസ എന്നിവർ ആശംസാഭാഷണം നടത്തി.

എം പി മഹ്റൂഫ് ഖാൻ സ്വാഗതവും നോഡൽ ഓഫീസർ വി വി എം റഷീദ് നന്ദിയും പറഞ്ഞു.

അധ്യാപകരായ ഷബാന, സഫ് വ, ഹബീബ്, സഫിയ, നിയാസ്, സമദ്, വിപിൻ, മുസവ്വിർ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!