തിരൂരങ്ങാടി : കൊളപ്പുറത്ത് ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടുമാസത്തേക്ക് ഹൈക്കോടതി വീണ്ടും സ്റ്റേ ഓര്‍ഡര്‍ നല്‍കി. നിലവില്‍ ഗതാഗതത്തിനായി ഉപയോഗിക്കുന്ന റോഡിലാണ് പ്രവര്‍ത്തികള്‍ ഒന്നും നടത്തരുതെന്ന് ഹൈക്കോടതി ജഡ്ജി ടി ആര്‍ രവി ഉത്തരവ് പുറപ്പെടുവിച്ചത്.
ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊളപ്പുറം ജംഗ്ഷനില്‍ അരീക്കോട് പരപ്പനങ്ങാടി ദേശീയപാതയില്‍ ഗതാഗത തടസ്സം നേരിട്ടിരിക്കുകയാണ്. ഒരു വശത്തില്‍ നിന്ന് മറ്റൊരു വശത്തേക്ക് കടക്കണം എങ്കില്‍ കിലോമീറ്റര്‍ ചുറ്റിക്കറങ്ങണം ഭാവിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കും. കൊളപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളിന് പിറകുവശത്ത് അനുവദിച്ചു തന്ന റോഡിലൂടെയാണ് വാഹനങ്ങള്‍ ഗതാഗതത്തിന് ഉപയോഗിക്കുന്നത്. ഇവിടെയാണ് പ്രവര്‍ത്തികള്‍ ഒന്നും നടത്തരുതെന്ന് ഹൈക്കോടതി ജഡ്ജി ടി ആര്‍ രവി ഉത്തരവ് പുറപ്പെടുവിച്ചത്.
സ്റ്റേറ്റ് ഹൈവേ മുറിച്ച് മാറ്റിയ സ്ഥലത്ത് പാലം പണിയണം എന്നാണ് സമരസമിതി ആവശ്യപ്പെടുന്നത് സമരസമിതിക്ക് വേണ്ടി അഡ്വക്കറ്റ് മാരായ തന്‍വീര്‍ അഹമ്മദ്, കൊളപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പി.ടി.എ ക്ക് വേണ്ടി അഡ്വക്കറ്റ് നൂറാ അലി, ഡാനിഷ്, മുഹമ്മദ് ഷാ എന്നിവര്‍ ഹാജരായി.