കല്‍പ്പകഞ്ചേരി : കല്‍പ്പകഞ്ചേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. എംഡിഎംഎയും ഹാഷിഷ് ഓയിലും എയര്‍ പിസ്റ്റലുമായി തിരൂര്‍ സ്വദേശി പിടിയില്‍. തിരൂര്‍ മംഗലം കൂട്ടായി സ്വദേശി കൂവക്കാട് വീട്ടില്‍ മുഫാസിര്‍ ( 31) നെയാണ് ഇന്ന് പുലര്‍ച്ചെ കല്‍പ്പകഞ്ചേരി, കുറ്റിപ്പാലയില്‍ വെച്ച് പിടികൂടിയത്. ഇയാളില്‍ നിന്നും ബാംഗ്ലൂരില്‍ നിന്ന് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന അതിമാരക ലഹരി വിഭാഗത്തില്‍പ്പെട്ട 73 ഗ്രാം എംഡിഎംഎ യും 30 ഗ്രാം ഹാഷിഷ് ഓയിലും എയര്‍ പിസ്റ്റല്‍ തോക്കും കണ്ടെടുത്തു. കൂടാതെ ലഹരി കടത്തിന് ഉപയോഗിച്ച ആഡംബര കാറും ലഹരി വില്പനയിലൂടെ ലഭിച്ച മുക്കാല്‍ ലക്ഷം രൂപയും കണ്ടെടുത്തു.
സംസ്ഥാനത്തുടനീളം കേരള പോലീസിന്റെ ലഹരിവസ്തുക്കള്‍ കണ്ടെത്തുന്നതിനായുള്ള ഡി- ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ ശശീധരന്‍ ഐപിഎസി ന്റെ നിര്‍ദ്ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക് ടീമും, കല്‍പകഞ്ചേരി പോലീസും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് മുഫാസിര്‍ പിടിയിലായത്.
ചില്ലറ വിപണിയില്‍ നാലു ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മലപ്പുറം പോലീസ് സ്റ്റേഷനില്‍ 20 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ പ്രതികള്‍ക്ക് എംഡിഎംഎ എത്തിച്ചു നല്‍കിയത് മുഫാസിര്‍ ആണെന്ന് അറിവായിട്ടുണ്ട്. ഇയാള്‍ക്കെതിരെ തിരുര്‍ പോലീസ് സ്‌റ്റേഷനിലും, കൊല്ലം ജില്ലയിലെ കുന്നികോട് സ്റ്റേഷനിലും മയക്കുമരുന്ന് പിടിക്കപെട്ടകേസ് നിലവിലുണ്ട്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരന്‍ ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ തിരൂര്‍ ഡിവൈഎസ്പി ബെന്നി യുടെ നേതൃത്വത്തില്‍ കല്‍പ്പകഞ്ചേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുശാന്ത് കെഎസ് സബ്ബ് ഇന്‍സ്പെക്ടര്‍ ബാബു പിപി, എഎസ്‌ഐമാരായ ജയകൃഷ്ണന്‍, ഷൈലജ, എസ് സിപിഒമാരായ തോമസ്, സുജിത്. സിപിഒമാരായ അമല്‍,രാജേഷ്, ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് ടീം അംഗങ്ങളായ എസ്‌ഐ പ്രമോദ്. കെ, ദിനേഷ് ഐകെ, ജസീര്‍ കെകെ, സിറാജ്ജുദ്ധീന്‍ കെ, അബ്ദുറഹ്‌മാന്‍, അനീഷ് കെ.ബി , പ്രബീഷ്. എം , ബിജോയ്. എം.എം. എന്നിവിരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.പ്രതിയെ ഇന്ന് തീരുര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു