മാനസിക വെല്ലുവിളി നേരിടുന്ന 23 കാരിയെ ബലാത്സംഗം ചെയ്തു ; തിരൂര്‍ സ്വദേശി പിടിയില്‍

തിരൂര്‍ : മാനസിക വെല്ലുവിളി നേരിടുന്ന 23 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ തിരൂര്‍ സ്വദേശി പിടിയില്‍. പൊന്നാനി സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ തിരൂര്‍ വെട്ടം സ്വദേശി വെട്ടത്തിന്‍ കരയത്ത് വിനാഗ് വിക്രം (23) നെയാണ് പൊന്നാനി പൊലീസ് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 376 വകുപ്പ് പ്രകാരം പ്രതിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു കോടതിയില്‍ ഹാജരാക്കി.

ഇന്‍സ്‌പെക്ടര്‍ സുജിത്ത് കുമാര്‍ നിര്‍ദ്ദേശപ്രകാരം എസ് ഐ അനുരാജ്, എസ് ഐ പ്രവീണ്‍ മധുസൂദനന്‍, സീനിയര്‍ സിവില്‍ പോലീസ് പ്രിയ, സനോജ് നാസര്‍ സീനിയര്‍ ഓഫീസര്‍ രഞ്ജിത്ത് പ്രശാന്ത് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു .പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

error: Content is protected !!