
തിരൂരങ്ങാടി : ‘റമളാന്‍ ആത്മ വിശുദ്ധിക്ക്’ എന്ന ശീര്‍ഷകത്തില്‍ നടന്നു വരുന്ന റമളാന്‍ ക്യാമ്പയിനിന്റെ ഭാഗമായി എസ്. വൈ. എസ് തിരൂരങ്ങാടി സോണ്‍ കമ്മിറ്റിക്ക് കീഴില്‍ വഴിയോര യാത്രക്കാര്‍ക്കുള്ള ഇഫ്താറിന് തുടക്കമായി. എസ്. വൈ. എസ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍. എം സൈനുദ്ധീന്‍ സഖാഫി ഇഫ്താര്‍ ഖൈമ ഉദ്ഘാടനം ചെയ്തു.
കൊളപ്പുറം എയര്‍ പോര്‍ട്ട് റോഡിലാണ് പ്രത്യേകം ടെന്‍ഡ് സംവിധാനിച്ചിരിക്കുന്നത്.സോണിലെ വിവിധ സര്‍ക്കിള്‍ കമ്മിറ്റികളാണ് ഓരോ ദിവസവും വേണ്ട വിഭവങ്ങളൊരുക്കി വൈകുന്നേരങ്ങളില്‍ വിതരണം ചെയ്യുന്നത്. സോണ്‍ സെക്രട്ടറിമാരായ സിദ്ധീഖ് അഹ്‌സനി സി. കെ നഗര്‍, സയീദ് സകരിയ ചെറുമുക്ക്, നൗഫല്‍ ഫാറൂഖ് പന്താരങ്ങാടി, ഇസ്ഹാഖ് ഹുമൈദി, മുജീബ് റഹ്മാന്‍ കൊളപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.