രാത്രിയിലെ അനധിതൃത കച്ചവടം ; ഉന്തുവണ്ടിയും സാമഗ്രികളും പിടിച്ചെടുത്ത് പരപ്പനങ്ങാടി നഗരസഭ

പരപ്പനങ്ങാടി : നോമ്പ് തുറക്ക് ശേഷം രാത്രിയില്‍ അനധികൃത കച്ചവടം നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി പരപ്പനങ്ങാടി നഗരസഭ. അനധികൃത ഉപ്പിലിട്ട കച്ചവടം നിരോധിച്ചിട്ടും അതിനെ വെല്ലു വിളിച്ച് മുനിസിപ്പല്‍ ഓഫിസ് പരിസരത്ത് രാത്രി സമയങ്ങളില്‍ കച്ചവടം നടത്തിയ ഉന്തുവണ്ടിയും മറ്റു സാമഗ്രികളും പിടിച്ചെടുത്തു.

നഗരസഭയുടെ അനുമതിയില്ലാതെ ആരോഗ്യത്തിന് ഹാനികരമായ രീതിയില്‍ വെള്ളങ്ങള്‍, ചുരണ്ടി ഐസ്, കുലുക്കി സര്‍ബത്ത്, ഉപ്പിലിട്ടത്, അച്ചാറുകള്‍ തുടങ്ങിയ വ്യാപാരം നടത്തുന്ന സ്റ്റാളുകളില്‍ ആരോഗ്യ വിഭാഗം പരിശോധന ഊര്‍ജ്ജിതമാക്കി നടപ ടികള്‍ സ്വീകരിച്ചും നോട്ടീസ് നല്‍കിയിട്ടും അനുസരിക്കാത്തതിനെ തുടര്‍ന്നാണ് വണ്ടികള്‍ പിടിച്ചെടുക്കാന്‍ തീരുമാനിച്ചത്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്, സരിത, റാഷിദ് എന്നിവരുടെ നേതൃത്വത്തിലാണ് വണ്ടി പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ സ്റ്റാളുകളും വണ്ടികളും പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു.

error: Content is protected !!