കെ.എസ് ഹംസയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഭാവന നൽകി ഐ.എം.സി.എച്ച് ജീവനക്കാർ

Copy LinkWhatsAppFacebookTelegramMessengerShare

ആലത്തിയൂർ: പൊന്നാനി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ഹംസയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി ജീവനക്കാർ സംഭാവന കൈമാറി. ജീവനക്കാരിൽനിന്ന് സ്ഥാനാർത്ഥി ഫണ്ട് ഏറ്റുവാങ്ങി.

ആശുപത്രിയിൽ ജീവനക്കാരെയും രോഗികളെയും കണ്ട് സ്ഥാനാർത്ഥി വോട്ട് തേടി. ആശുപത്രി ചെയർമാർ എ ശിവദാസൻ്റെ നേതൃത്വത്തിൽ ജീവനക്കാർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ഇമ്പിച്ചിബാവ അനുസ്മരണ ദിനാചരണത്തിൻ്റെ ഭാഗമായി ആശുപത്രിക്ക് മുന്നിലെ ഇമ്പിച്ചി ബാവയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ഒ.പി വിഭാഗം, ഡയാലിസിസ് വിഭാഗം, കാൻ്റീൻ എന്നിവിടങ്ങളിലെത്തി വോട്ട് തേടി.

വിവിധ വിഭാഗങ്ങളിലെത്തി ജീവനക്കാർ, ഡോക്ടർമാർ തുടങ്ങിയവരെയും കണ്ടു. ആശുപത്രി ഡയരക്ടർമാരായ പി. മുഹമ്മദലി, സി.കെ. ബാവക്കുട്ടി, പി.ടി നാരായണൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് കുമാരി, മാനേജിങ് ഡയരക്ടർ കെ. ശുഐബ് അലി, പി. സുമിത്ത്, ടി. സുധീഷ്, കെ. ധനീഷ് തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!