കൊണ്ടോട്ടിയില്‍ വിദ്യാര്‍ത്ഥിയെ ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടി : കൊണ്ടോട്ടിയില്‍ വിദ്യാര്‍ത്ഥിയെ താമസിക്കുന്ന ഫ്‌ലാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയും എറണാകുളം കോതമംഗലം സ്വദേശിയുമായ വസുദേവ് റെജിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു കോളേജില്‍ പഠിക്കുന്ന സുഹൃത്തും വസുദേവും ഒരുമിച്ചാണ് താമസിച്ചിരുന്നത്. സുഹൃത്ത് ഇന്നലെ ഫ്‌ലാറ്റിലെത്തിയിരുന്നില്ല. ഇന്ന് രാവിലെ ഫ്‌ലാറ്റില്‍ മടങ്ങിയെത്തിയപ്പോഴാണ് വസുദേവിനെ തൂങ്ങിയ നിലയില്‍ കണ്ടത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊണ്ടോട്ടി പൊലീസ് അന്വേഷണം തുടങ്ങി.

error: Content is protected !!