Wednesday, December 17

പൊന്നാനിക്കിനി സമദാനിക്കാലം ; ലീഗിന്റെ പൊന്നാപുരം കോട്ടയില്‍ ലീഡ് രണ്ട് ലക്ഷം കവിഞ്ഞു

പൊന്നാനി : പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ഡോ. എം. പി അബ്ദു സമദ് സമദാനിക്ക് മിന്നുന്ന വിജയം. മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനിയില്‍ സമദാനിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷം കവിഞ്ഞു. 234792 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നിലാണ് സമദാനി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ. എസ് ഹംസയ്ക്ക് ഇതുവരെ 325739 വോട്ടുകളാണ് ലഭിച്ചത്. അഞ്ച് സമദാനിയുടെ ലക്ഷത്തിലധികം വോട്ടുകളാണ് സമദാനിക്ക് ഇതുവരെ ലഭിച്ചത്.

മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പൊന്നാനി ലോക്‌സഭാ മണ്ഡലം. നേരത്തെ പുറത്ത് വിട്ട എക്‌സിറ്റ് പോളുകളിലും സമദാനിക്ക് തന്നെയായിരുന്നു വിജയം ഉറപ്പിച്ചിരുന്നത്. പൊന്നാനിയില്‍ സമദാനിയുടെ ആദ്യ മത്സരമാണിത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ പൊന്നാനിയില്‍ സമദാനി ലീഡ് നിലനിര്‍ത്തി.

error: Content is protected !!