മൂന്നിയൂര്‍ : ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി മുട്ടിച്ചിറ, ആലിന്‍ചുവട് എന്നിവിടങ്ങളിലെ സ്ഥാപനങ്ങള്‍, ഹോട്ടല്‍, കൂള്‍ ബാര്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ആറു മാസത്തിനുള്ളില്‍ ജല പരിശോധന നടത്താത്തതും, ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തതും, ലൈസന്‍സ് ഇല്ലാത്തതുമായ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
നിയമ ലംഘനങ്ങള്‍ പരിഹരിച്ച് മറുപടി നല്‍കാന്‍ ഏഴ് ദിവസത്തെ സമയം അനുവദിച്ചു. ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിച്ച് രേഖാമൂലം മറുപടി നല്‍കിയില്ലെങ്കില്‍ കേരള പൊതുജനാരോഗ്യ ആക്ട് 2023 പ്രകാരം നിയമ നടപടി സ്വീകരിക്കും എന്നും , ആറ് മാസത്തിനുള്ളില്‍ എടുത്ത ഹെല്‍ത്ത് കാര്‍ഡ്, ജല ഗുണനിലവാര പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം എന്നും എഫ് എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് റഫീഖ് പുള്ളാട്ട് അറിയിച്ചു. എച്ച്.ഐമാരായ രാജേഷ് .കെ , ദീപ്തി ജെ.എച്ച് ഐമാരായ ജോയ്. എഫ്, അശ്വതി. എം, ജൈസല്‍. കെ.എം എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.