കൊണ്ടോട്ടി നഗരസഭയിലെ ലീഗ് – കോണ്‍ഗ്രസ് പോര് തണുക്കുന്നു ; ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തില്‍ തീരുമാനം

Copy LinkWhatsAppFacebookTelegramMessengerShare

കൊണ്ടോട്ടി: യുഡിഎഫ് സംവിധാനമുള്ള കൊണ്ടോട്ടി നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം കോണ്‍ഗ്രസിനു വിട്ടുനല്‍കാന്‍ മലപ്പുറത്തു ചേര്‍ന്ന ലീഗ് നേതാക്കളുടെ യോഗത്തില്‍ ധാരണയായി. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും സ്ഥാനം കൈമാറുക. ചെയര്‍പേഴ്സണ്‍ സ്ഥാനം 3 വര്‍ഷം ലീഗിനും 2 വര്‍ഷം കോണ്‍ഗ്രസിനും എന്ന ധാരണ ഉണ്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ അത്തരമൊരു ധാരണ ഇല്ലെന്നാണ് ലീഗ് നിലപാട്. എന്നാല്‍, യുഡിഎഫ് സംവിധാനം ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്ന ആവശ്യമാണ് ലീഗ് നേതൃത്വം മുന്നോട്ടുവച്ചത്. അതിനായി ചെയര്‍പേഴ്‌സന്‍ സ്ഥാനം, ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനു കൈമാറാന്‍ ആണ് ലീഗ് തീരുമാനം.

നേരത്തേ വൈസ് ചെയര്‍മാന്‍ സ്ഥാനവും ആരോഗ്യ സ്ഥിരസമിതി അധ്യക്ഷ സ്ഥാനവും കോണ്‍ഗ്രസ് രാജിവച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം സ്ഥാനങ്ങള്‍ കൈമാറാമെന്നും അതുവരെ വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കണമെന്നും കോണ്‍ഗ്രസിനോട് ലീഗ് ആവശ്യപ്പെട്ടതായാണു വിവരം. രാജിവച്ച സ്ഥാനം വീണ്ടും ഏറ്റെടുക്കാന്‍ തയാറാകേണ്ടതുണ്ടോ എന്ന കാര്യം ഇന്ന് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. താല്‍പര്യമില്ലെങ്കില്‍ വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ നിന്നു കോണ്‍ഗ്രസ് വിട്ടുനില്‍ക്കും. അങ്ങനെ കോണ്‍ഗ്രസ് വിട്ടുനിന്നാല്‍, വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കു ലീഗ് മത്സരിച്ചേക്കും.

40 അംഗ സമിതിയില്‍ മുസ്ലിം ലീഗിന് 23 അംഗങ്ങളുണ്ട്. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആരു മത്സരിക്കണമെന്ന കാര്യത്തില്‍ ലീഗ് ഇന്നു തീരുമാനമെടുക്കും. ചെയര്‍പേഴ്‌സന്‍ സ്ഥാനം ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും വിട്ടു നല്‍കുക

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!