മലപ്പുറം ജില്ലയിലെ തൊഴിൽ അവസരങ്ങളും പ്രധാന അറിയിപ്പുകളും

കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ ഫുൾ സ്റ്റാക്ക് വെബ് ഡിസൈൻ ആൻഡ് ഡെവലപ്പ്മെന്റ് യൂസിങ് പൈത്തൺ, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക്സ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ 0494-2697288, 8590605276 എന്ന നമ്പറിൽ ബന്ധപ്പെടണം.

———————————-

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ആയൂർവേദിക് പഞ്ചകർമ്മ അസിസ്റ്റൻസ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ്സ് ആണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തപ്പെടുന്ന കോഴ്സിന് ഒരു വർഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസ്സുകൾ. പ്രാക്ടിക്കൽ ട്രെയിനിങ് എന്നിവ കോഴ്സ്ന് ചേരുന്നവർക്ക് ലഭിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്-സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 ഡിസംബർ 31. ജില്ലയിലെ പഠന കേന്ദ്രം: കോട്ടക്കൽ ആയുർവേദ അക്കാദമി, III/2009, പറപ്പൂർ റോഡ്, കോട്ടക്കൽ, മലപ്പുറം -676503. ഫോൺ : 9349592929, 8592921133

—————————

നിധി ആപ്‌കെ നികാത്ത് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും (ഇ.പി.എഫ്.ഒ) എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പറേഷനും (ഇ.എസ്.ഐ.സി) വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി ജില്ലാ ബോധവല്‍ക്കരണ ക്യാമ്പും ഔട്ട്‌റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. നിധി ആപ്‌കെ നികാത്ത് അല്ലെങ്കില്‍ സുവിധ സമാഗം എന്ന പേരില്‍ ഡിസംബര്‍ 27ന് രാവിലെ ഒമ്പതിന് എടപ്പാള്‍ റെയ്ഹാന്‍ കണ്ണാശുപത്രിക്ക് സമീപമാണ് പരിപാടി. താല്‍പര്യമുള്ള അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ https://qr.page/g/4AT1oLpz25k എന്ന ലിങ്ക് സന്ദര്‍ശിച്ചോ അല്ലെങ്കില്‍ വേദിയിലെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയോ രജിസ്റ്റര്‍ ചെയ്ത് ഹാജരാവണം.

————————-

ലേലം ചെയ്യും

കോടതിപ്പിഴ ഈടാക്കുന്നതിനായി ജപ്തി ചെയ്ത തിരൂര്‍ താലൂക്ക് വളവന്നൂര്‍ വില്ലേജില്‍ ചെറവന്നൂര്‍ ദേശം റീ സര്‍വേ 213/4ല്‍ പെട്ട 2.909 ആര്‍സ് ഭൂമി സകലവിധ കുഴിക്കൂര്‍ ചമയങ്ങളടക്കം ജനുവരി 11ന് രാവിലെ 11 മണിക്ക് വസ്തു നില്‍ക്കുന്ന സ്ഥലത്തുവച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് തിരൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.

error: Content is protected !!