ഗൈനക്കോളജിസ്റ്റ് നിയമനം
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് തസ്തികയിൽ അഡ്‌ഹോക്ക് വ്യവസ്ഥയിൽ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ഗൈനക്കോളജി പി.ജി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ഡിസംബർ 11ന് രാവിലെ പത്തിന് ആശുപത്രി ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് അസ്സൽ രേഖകൾ സഹിതം ഹാജരാവണം.
—————–
അപ്രന്റിസ് ക്ലർക്ക്: അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പാണ്ടിക്കാട്, കേരളാധീശ്വപുരം, പാതായ്ക്കര, പൊന്നാനി ഗവ. ഐ.ടി.ഐകളിലേക്ക് ഓരോ അപ്രന്റിസ് ക്ലാർക്കുമാരെ താൽക്കാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപെട്ട ബിരുദധാരികളും ഡി.സി.എ/ സി.ഒ.പി.പി.എ യോഗ്യതയും മലയാളം ടൈപ്പിങ് അറിയുന്നവരുമായ 35 വയസിൽ കവിയാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. അപേക്ഷാ ഫോം മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. ജാതി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ഡിസംബർ 16ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 2734901.
———
ഗതാഗതം തടസ്സപ്പെടും
നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നിലമ്പൂര്‍ ബോക്കിലെ കരുനെച്ചി-ഉതിരകുളം റോഡില്‍ ഡിസംബര്‍ 11 മുതല്‍ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പി.ഐ.യു (പി.എം.ജി.എസ്.വൈ) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
———
സർട്ടിഫിക്കറ്റ് ഇൻ ഫിറ്റ്നസ് ട്രെയ്നിങ് പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരിയിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ഫിറ്റ്നസ് ട്രെയ്നിങ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. ആറുമാസമാണ് കാലാവധി. ഉയർന്ന പ്രായപരിധിയില്ല. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്. https://app.srccc.in/register എന്ന ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in എന്ന വെബ്‍സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾ മലപ്പുറം ജില്ലയിലെ സ്റ്റഡി സെന്ററായ ലൈഫ് സ്‌റ്റൈൽ ജിം പൂങ്ങോട്ടുകുളം, തിരൂർ എന്ന വിലാസത്തില്‍ ലഭിക്കും. ഫോൺ: 9847444462.
———-
ലേലം ചെയ്യും
കോടതിപ്പിഴ ഈടാക്കുന്നതിനായി ജപ്തി ചെയ്ത തിരൂർ താലൂക്ക് തൃപ്രങ്ങോട് വില്ലേജിൽ പള്ളിപ്രം അംശം പെരിന്തല്ലൂർ ദേശം റി.സ 66/1 ൽ പ്പെട്ട 1.62 ആർസ് ഭൂമിയും സകലവിധ കുഴിക്കൂർ ചമയങ്ങളടക്കം ജനുവരി 15ന് രാവിലെ 11ന് വസ്തു നിൽക്കുന്ന സ്ഥലത്ത് വെച്ച് ലേലം ചെയ്യുമെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു.
കോടതിപ്പിഴ ഈടാക്കുന്നതിനായി ജപ്തി ചെയ്ത തിരൂർ താലൂക്ക് പൊന്മുണ്ടം വില്ലേജ് റി.സ 236/8 ൽപ്പെട്ട 18.21 ആർസ് ഭൂമിയിൽ കുടിശ്ശികക്കാരനുള്ള 1/11 അവകാശവും സകലവിധ കുഴിക്കൂർ ചമയങ്ങളടക്കം ജനുവരി 12ന് രാവിലെ 11ന് വസ്തു നിൽക്കുന്ന സ്ഥലത്ത് വെച്ച് ലേലം ചെയ്യുമെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു.