- യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ജനുവരിയിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം. ആറുമാസമാണ് കോഴ്സിന്റെ കാലാവധി. അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽനിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 ഫോൺ: 04712325101, 8281114464. https://app.srcccin/register എന്ന ലിങ്കിൽ നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 31. ജില്ലയിലെ പഠന കേന്ദ്രങ്ങൾ:
ഇന്ത്യൻ അക്യൂപങ്ചർ ആൻഡ് ഹോളിസ്റ്റിക് അക്കാദമി കോട്ടക്കൽ(9207488881, 9947900197), സി.വി.എസ് ഹെൽത്ത് സെന്റർ മഞ്ചേരി(9447926599), ആദിദേവ ഹതയോഗ സെന്റർ വണ്ടൂർ(8281767519), കൈവല്യ യോഗ അക്കാദമി അമ്പലത്തറ( 7012939253), പതഞ്ജലി യോഗ സെന്റർ മലപ്പുറം (9946345234), കേരള ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ച് സൊസൈറ്റി മലപ്പുറം (0483 2751874, 6238155055), സ്പ്ലെൻഡിഡ് സ്പോർട്സ് യോഗ ആൻഡ് മാർഷ്യൽ ആർട്സ് അക്കാദമി നരിപ്പറമ്പ് (9526738838, 9562250782).
——————
- സൗജന്യ കോഴ്‌സ്
പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ആരംഭിക്കുന്ന വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്‌നീഷ്യൻ സൗജന്യ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം തരത്തിനൊപ്പം ഐ.ടി.ഐ യോഗ്യതയോ അല്ലെങ്കിൽ പ്ലസ്ടു വിജയിച്ചവർക്കോ അപേക്ഷിക്കാം. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക്. 200 മണിക്കൂറാണ് കോഴ്‌സ് ദൈർഘ്യം. എൻ.എസ്.ക്യു.എഫ് ലെവൽ 4 നിലവാരമുള്ള കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാരിന് കീഴിലുള്ള നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷന്റെ (NSDC) സർട്ടിഫിക്കറ്റ് ലഭിക്കും. രജിസ്‌ട്രേഷൻ ലിങ്ക് https://forms.gle/s6b9szUccGAo7XdF6. ഫോൺ: 9072048066, 8590386962.
- ഗതാഗതം നിരോധിച്ചു
പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ കാളികാവ് ബ്ലോക്ക് പഞ്ചായത്തിലെ ഒലിപ്പുഴ-അക്കരപ്പറമ്പ്-ചക്കുമ്പിലാവ്- സിനിമാഹാൾ ജങ്ഷൻ റോഡിൽ വാഹന ഗതാഗതം നിരോധിച്ചതായി പി.ഐ.യു എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങൾ ഏപ്പിക്കാട് അക്കരപ്പുറ, ഇരിങ്ങാട്ടിരി അക്കരപ്പുറം, തുവ്വൂർ അങ്ങാടി മാതോത്ത് റോഡ് എന്നിവ ഉപയോഗിക്കണം.
—————————
മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ മുസ്ലിയാർ പീടിക-എം.ഐ.സി കോളേജ്-വെള്ളൂർ -തടപ്പറമ്പ് റോഡിൽ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. എം.ഐ.സി കോളേജ് മുതൽ മേലേവെള്ളൂർ വരെയും മേലെവെള്ളൂർ ജങ്ഷൻ മുതൽ തടപ്പറമ്പ് വഴി സുൽത്താൻ റോഡിൽ 400 മീറ്റർ ദൂരമാണ് അടച്ചിടുന്നത്. പ്രദേശവാസികൾ ഇതേ റോഡുമായി ബന്ധിപ്പിക്കുന്ന അത്താണിക്കൽ വെള്ളൂർ മൈലാടി റോഡ് ഗതാഗതത്തിനായി ഉപയോഗിക്കണം.
- ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം
പുളിക്കൽ കുടുബാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ ദിവസവേതനത്തിന് അഡ്ഹോക്ക് വ്യവസ്ഥയിൽ നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബർ 15ന് രാവിലെ പത്തിന് പ്രസ്തുത കേന്ദ്രത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
————
- അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം
മലപ്പുറം ജില്ലയിൽ കേരള അസംഘടിയ തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയൽ അംഗങ്ങളായവർക്ക് അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം. അംശാദായം പരമാവധി അഞ്ച് തവണകളായി ഒടുക്കുന്നതിന് അവസരമുണ്ടാകുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0483 2730400
—————-
- ലോകയുക്ത ക്യാമ്പ് സിറ്റിങ് 19 മുതൽ
കേരള ലോകയുക്ത ക്യാമ്പ് സിറ്റിങ് ഡിസംബർ 19 മുതൽ മുതൽ 22 വരെ കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലായി നടക്കും. കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ 19ന് നടക്കുന്ന സിറ്റിങിൽ ഉപ ലോകയുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും 20ന് നടക്കുന്ന സിറ്റിങിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർ പങ്കെടുക്കും. കോഴിക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ 21ന് ലോകയുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകയുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും പങ്കെടുക്കും. 22ന് കോഴിക്കേട് ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങിൽ ഉപലോകയുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് പരാതികൾ സ്വീകരിക്കും.
————–
- താറാവ് വളർത്തലിൽ പരിശീലനം
ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ നാളെ (ഡിസംബർ 14ന്) താറാവ് വളർത്തലിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ 0494 2962296 എന്ന നമ്പരിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.
————-
- ലേലം ചെയ്യും
കോടതിപ്പിഴ ഈടാക്കുന്നതിനായി ജപ്തി ചെയ്ത തിരൂർ താലൂക്ക് തിരുന്നാവായ വില്ലേജിലെ റീ.സ 209/13 Aൽ പ്പെട്ട 0.50 ആർസ് ഭൂമിയും സകലവിധ കുഴിക്കൂർ ചമയങ്ങളടക്കം ജനുവരി 16ന് രാവിലെ 11ന് വസ്തു നിൽക്കുന്ന സ്ഥലത്ത് വെച്ച് ലേലം ചെയ്യുമെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു.
——————-
- ഗസ്റ്റ് ട്രേഡ്‌സ്മാന്‍ ഇന്‍ ഇലക്ട്രോണിക്‌സ്: അഭിമുഖം 18ന്
കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് ട്രേഡ്‌സ്മാന്‍ ഇന്‍ ഇലക്ട്രോണിക്‌സ്് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്തിനുള്ള അഭിമുഖം ഡിസംബര്‍ 18ന് രാവിലെ പത്തുമണിക്ക് കോളേജ് ഓഫീസില്‍ നടക്കും. ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എല്‍.സി യോഗ്യതയുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0483-2750790
————-
- പ്രസംഗ മത്സരം: അപേക്ഷിക്കാനുള്ള തീയതി നീട്ടി
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഇ.എം.എസ് മെമ്മോറിയൽ പ്രസംഗ മത്സരത്തിൽ അപേക്ഷിക്കാനുള്ള തീയതി ഡിസംബർ 16 വരെ നീട്ടി. ഡിസംബർ 21ന് കണ്ണൂർ, പള്ളിക്കുന്ന് കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിതാ കോളേജിൽവച്ചാണ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. അഞ്ച് മിനിറ്റാണ് മത്സരത്തിന് സമയം ലഭിക്കുക. വിഷയം അഞ്ചുമിനിറ്റ് മുമ്പ് നൽകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18നും 40നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡാറ്റ official.ksyc@gmail.com എന്ന മെയിൽ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം -33), നേരിട്ടോ നൽകാം. ഫോൺ: 8086987262, 0471-2308630.
- ക്വട്ടേഷൻ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈൽഡ് ഹെൽപ്പ് ലൈനിൽ സി.സി.ടി.വിയും അനുബന്ധ ഉപകരണങ്ങളും ഇൻസ്റ്റാൾ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 18ന് ഉച്ചയ്ക്ക് രണ്ടിനുള്ളിൽ മഞ്ചേരി മിനി സിവിൽസ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ ക്വട്ടേഷൻ സമർപ്പിക്കണം. അന്നേദിവസം ഉച്ചയ്ക്ക് 2.30ന് ക്വട്ടേഷൻ തുറന്നുപരിശോധിക്കും. ഫോൺ: 0483 2978888, 9544675924.
————–
- ഡിപ്ലോമ ഇൻ സോളാർ എനർജി ടെക്നോളജി പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2024 ജനുവരി സെഷനിൽ നടത്തുന്ന ഡിപ്ലോമ ഇൻ സോളാർ എനർജി ടെക്നോളജി പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. ഡിപ്ലോമ പ്രോഗ്രാമിന് ഒരു വർഷമാണ് കാലാവധി. ഇന്റേൺഷിപ്പും പ്രോജക്ട് വർക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. https://app.srccc.in/register എന്ന ലിങ്കി ലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 31നകം ലഭിക്കണം. താത്പര്യമുള്ളവർ നാഷണൽ കോ-ഓപറേറ്റീവ് അക്കാദമി, കോ-ഓപറേറ്റീവ് കോളജ്, വളാഞ്ചേരി പി.ഒ, മലപ്പുറം എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0494 2971300.
—————–
- ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിങ് പ്രോഗ്രാമിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ജനുവരിയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിങ് കോഴ്സിന് ഓൺലൈനായി അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്സിന് ഒരു വർഷമാണ് കാലാവധി. സ്വയം പഠന സാമഗ്രികൾ, സമ്പർക്ക ക്ലാസുകൾ, പ്രാക്ടിക്കൽ ട്രെയ്നിംഗ് എന്നിവ കോഴ്സിൽ ചേരുന്നവർക്ക് ലഭിക്കും. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 31. പഠനകേന്ദ്രം വിലാസം: ഇന്ത്യൻ കൗൺസലേഴ്സ് അസോസിയേഷൻ, സെന്റർ ഫോർ എജ്യൂക്കേഷൻ ആൻഡ് ട്രെയ്നിംഗ്, ഗാലക്സി കോംപ്ലക്സ്, ചെനക്കൽ, കാലിക്കറ്റ് യൂനിവേഴ്സിറ്റി പി.ഒ, പിൻ: 673635. ഫോൺ: 8590622799.
- കലോത്സവം: അപ്പീൽ ഹിയറിങ് 16ന്
കോട്ടയ്ക്കലിൽ നടന്ന മലപ്പുറം റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിൽ അപ്പീൽ സമർപ്പിച്ച മത്സരാർത്ഥികൾ ഡിസംബർ 16ന് രാവിലെ 8.30 ന് മലപ്പുറം സിവിൽസ്റ്റേഷന് സമീപമുള്ള പ്രശാന്ത് റസിഡൻസിയിൽ അപ്പീൽ കമ്മിറ്റി മുമ്പാകെ ഹിയറിങ്ങിന് ഹാജരാകണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. സിംഗിൾ ഇനത്തിൽ ബന്ധപ്പെട്ട മത്സരാർത്ഥിയും, ഗ്രൂപ്പിനത്തിൽ ടീം ക്യാപ്റ്റനും മാത്രമാണ് അധ്യാപകർക്കൊപ്പം ഹാജരാകേണ്ടത്. വിദ്യാർഥിയെ തിരിച്ചറിയുന്നതിന് പ്രധാനധ്യാപകൻ അല്ലെങ്കിൽ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കത്ത്, അപ്പീൽ രസീത്, അതോടൊപ്പം നൽകിയിട്ടുള്ള കത്ത് എന്നിവ ഹാജരാക്കണം. കൈറ്റ് മാസ്റ്റർ ട്രെയിനർമാർ റെക്കോർഡ് ചെയ്ത ഡിജിറ്റൽ രേഖകൾ മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കുക. യഥാസമയം എത്തിച്ചേരാത്ത മത്സരാർത്ഥികളുടെ അപേക്ഷയും വീഡിയോയും പരിശോധിച്ച് മറ്റൊന്നും ബോധിപ്പാക്കാനില്ല എന്ന നിഗമനത്തിൽ അപ്പീൽ തീർപ്പാക്കുന്നതാണെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു.
- അതിഥി അധ്യാപക നിയമനം
കോട്ടയ്ക്കൽ ഗവ. വനിതാ പോളിടെക്നിക് കോളേജിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ അതിഥി അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നു. ഡിസംബർ 18ന് രാവിലെ പത്തിന് കോളേജ് ഓഫീസിൽ അഭിമുഖം നടക്കും. ഫോൺ: 0483 2750790.
- പി ആര്‍ ഡി ഡ്രോണ്‍ ഓപ്പറേറ്റേഴ്‌സ് പാനല്‍: തീയതി നീട്ടി
ഇന്‍ഫര്‍മേഷന്‍- പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള ഡ്രോണ്‍ ഓപ്പറേറ്റേഴ്‌സിന്റെ പാനലില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഡിസംബര്‍ 19 വരെ നീട്ടി. വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കോ അപേക്ഷിക്കാം. ഡ്രോണ്‍ ഉപയോഗിച്ച് ഫോട്ടോ, വീഡിയോ എന്നിവ ഷൂട്ട് ചെയ്യുന്നതില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ സംഘടനയില്‍ നിന്നോ സമാന സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമാണ് അപേക്ഷകര്‍ക്കുള്ള അടിസ്ഥാന യോഗ്യത. വിദ്യാഭ്യാസ യോഗ്യതയില്‍ പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അഭിലഷണീയം. ഡ്രോണ്‍ ഷൂട്ട് ജോലികള്‍ ഏറ്റെടുത്ത് ചെയ്തിട്ടുള്ള മൂന്നു വര്‍ഷത്തെ പരിചയമാണ് സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമുള്ള യോഗ്യത. ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് prd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, ഫോട്ടോ, ഐഡി കാര്‍ഡിന്റെ പകര്‍പ്പ്, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും അരമണിക്കൂര്‍ ഷൂട്ട്, ഒരു മണിക്കൂര്‍ ഷൂട്ട് എന്നിവയ്ക്കുള്ള നിരക്ക് സംബന്ധിച്ച വിശദമായ പ്രൊപ്പോസലും ഉണ്ടായിരിക്കണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ബി3 ബ്ലോക്ക്, മലപ്പുറം. ഇ-മെയില്‍ : diomlpm@gmail.com. ഫോണ്‍: 0483 2734387.