മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

സർട്ടിഫിക്കറ്റ് ഇൻ മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിങ് ഡിസോഡേഴ്സ് പ്രോഗ്രാം

മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിങ് ഡിസോഡേഴ്സ് വിഷയത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ 2024 ജനുവരി ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ആറുമാസം ദൈർഘ്യമുള്ള കോഴ്സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. 12ാം ക്ലാസാണ് യോഗ്യത. ഉയർന്ന പ്രായപരിധിയില്ല. സ്‌കൂൾ അധ്യാപകർ, സ്പെഷ്യൽ എജ്യൂക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എജ്യൂക്കേഷനൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന ലഭിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31.

ജില്ലയിലെ പഠന കേന്ദ്രങ്ങൾ: ക്യാമ്പ് ഗൈഡൻസ് ആൻഡ് കൗൺസലിങ് സെന്റർ, മഹിളാ സമാജം ബിൽഡിംഗ്, നിയർ പെട്രോൾ പമ്പ്, അപ്ഹിൽ മലപ്പുറം-676505. ഫോൺ: 9447808822, 9946801429.

കൗൺസിൽ ഫോർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഓഫ് ലേണിങ് ഡിസോഡേഴ്സ് ചെനക്കൽ പി.ഒ, മലപ്പുറം-673635. ഫോൺ: 9072994329, 9074770065.

കരുവാരക്കുണ്ട് എജ്യൂക്കേഷണൽ ട്രസ്റ്റ്, കരുവാരക്കുണ്ട്. ഫോൺ: 8089080618.

കുടുംബശ്രീ ടീം, താനാളൂർ ഗ്രാമപഞ്ചായത്ത്, കെ പുരം മലപ്പുറം-676307. ഫോൺ: 9400610925, 8078447495

മഅ്ദിൻ അക്കാദമി, സ്വലാത്ത് നഗർ, മേൽമുറി മലപ്പുറം-676517. ഫോൺ: 9745380777, 9645777380

മോണിങ് സ്റ്റാർ ലേണിങ് ഗാർഡൻ, വെളിമുക്ക് സൗത്ത് പി.ഒ, പോസ്റ്റോഫീസിന് സമീപം ആലുങ്ങൽ മലപ്പുറം-676317. ഫോൺ: 9656813329.

നാഷണൽ സർവീസ് സൊസൈറ്റി, പെരിന്തൽമണ്ണ, മലപ്പുറം-679322. ഫോൺ: 9847610871.

————–

സർട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ജനുവരിയിൽ നടത്തുന്ന സർട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവും ഡിപ്ലോമ കോഴ്സിന് ഒരു വർഷവുമാണ് കാലാവധി. 18 വയസിന് മുകളിൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. ശനി/ഞായർ/ പൊതു അവധി ദിവസങ്ങളിലായിരിക്കും ക്ലാസുകൾ സംഘടിപ്പിക്കുക. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. ജില്ലയിലെ പഠന കേന്ദ്രം: ക്യാമ്പ് ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെന്റർ, അപ്ഹിൽ, മഹിളാ സമാജം ബിൽഡിംഗ്, പെട്രോൾ പമ്പിന് സമീപം മലപ്പുറം-676505. ഫോൺ: 9447808822, 9946801429.

———–

ട്രേഡ്സ്മാൻ നിയമനം

പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ വിഭാഗത്തിൽ ഒഴിവുള്ള ഒരു ട്രേഡ്സ്മാൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഐ.ടി.ഐ ഡീസൽ മെക്കാനിക്ക് അല്ലെങ്കിൽ മെക്കാനിക്ക് എൻജിനീയറിങ് വിഭാഗത്തിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത. അഭിമുഖം ഡിസംബർ ഡിസംബർ 20ന് രാവിലെ പത്തിന് കോളേജിൽ നടക്കും. ഫോൺ: 04933 227253.

——-

പോലീസിൽ കൗൺസിലർ നിയമനം

സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാസെല്ലിലും 42 വനിതാ കൗൺസിലർമാരെ താത്കാലികമായി നിയമിക്കുന്നു. ജനുവരി മുതൽ മൂന്നുമാസത്തേയ്ക്കാണ് നിയമനം. എം.എസ്.ഡബ്ല്യു, സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, കൗൺസലിങ്, സൈക്കോതെറാപ്പി എന്നിവയിൽ പി.ജി.ഡിപ്ലോമ എന്നിവയിൽ ഒരു യോഗ്യതയുള്ള 20നും 50നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബർ 22ന് മുൻപ് അതത് ജില്ലാ പോലീസ് മേധാവിമാർക്ക് നൽകണം. സംസ്ഥാന വനിതാസെല്ലിലെ നിയമനത്തിന് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറൽ, സ്റ്റേറ്റ് വിമൻ ആന്റ് ചിൽഡ്രൻ സെൽ, കണ്ണേറ്റുമുക്ക്, തൈക്കാട്, തിരുവനന്തപുരം – 14 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 0471 2338100. ഇ-മെയിൽ: spwomen.pol@kerala.gov.in.

———

നിര്‍മാണ പ്രവൃത്തികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

വയനാട് വികസന പാക്കേജ്, ആസ്പിരേഷണല്‍ ജില്ല എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വയനാട് ജില്ലയില്‍ നടപ്പാക്കുന്ന വിവിധ നിര്‍മാണ പ്രവൃത്തികള്‍ പി.എം.സി. ആയി ഏറ്റെടുത്ത് നടത്തുന്നതിനായി താല്‍പര്യപത്രം ക്ഷണിച്ചു. കാപ്പിസെറ്റ് പ്രീ മെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മാണം, പ്രിയദര്‍ശിനി ടീ എസ്റ്റേറ്റിന്റെ വിവിധ യൂണിറ്റുകളില്‍ വീടുകളും ഓഫീസ് കെട്ടിടവും നിര്‍മാണം, മാനന്തവാടി ഗവ.കോളേജിന് ഓഡിറ്റോറിയം കം ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം, നല്ലൂര്‍നാട് ഗവ.ട്രൈബല്‍ ക്യാന്‍സര്‍ സെന്ററിന് കെട്ടിട നിര്‍മാണം എന്നിവയാണ് പ്രവൃത്തികള്‍. താല്‍പര്യമുള്ള ഏജന്‍സികള്‍ ഡിസംബര്‍ 20ന് രാവിലെ 11 നകം വയനാട് ജില്ലാ പ്ലാനിംഗ് ഓഫീസില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍: 04936202251.

error: Content is protected !!