മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ക്വട്ടേഷൻ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി, പട്ടിക വർഗ വികസന കോർപറേഷന്റെ ജില്ലാ ഓഫീസിലേക്ക് ആറുമാസ കാലയളവിലേക്ക് ഡ്രൈവറോട് കൂടി പെർമിറ്റുള്ള സെഡാൻ കാർ ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽനിന്നും അംഗീകൃത സ്ഥാപനങ്ങളിൽനിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കായി കോർപറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെട്ട് ഡിസംബർ 22നുള്ളിൽ ക്വട്ടേഷൻ സമർപ്പിക്കണം. ഫോൺ: 0483 2731496, 9400068510.

—————-

സംരംഭകര്‍ക്കായി ലോൺ/ലൈസൻസ്/സബ്സിഡി മേള

പെരിന്തൽമണ്ണ താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംരംഭകർക്കായി താലൂക്കിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വെച്ച് ലോൺ/ലൈസൻസ്/സബ്സിഡി മേള നടത്തുന്നു. പരിപാടിയിൽ വിവിധ വകുപ്പ് പ്രതിനിധികളും പ്രതിനിധികളും ബാങ്ക് പ്രതിനിധികളും പങ്കെടുക്കും. സംരംഭകർക്ക് വായ്പ/സബ്സിഡി അപേക്ഷകൾ പ്രോസസ് ചെയ്യാനും വിവിധ എം.എസ്.എം.ഇ ലൈസൻസുകൾ എടുക്കാനും അവസരം ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പഞ്ചായത്ത് ഓഫീസിൽ വ്യവസായ വകുപ്പ് പ്രതിനിധിയായ ഇ.ഡി.ഇമാരുമായോ ബന്ധപ്പെട്ട ചുമതലയുള്ളയാളുമായോ ബന്ധപ്പെടണം. പരിപാടി നടക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പേരും പരിപാടി നടക്കുന്ന തീയതിയും സമയവും ബന്ധപ്പെടേണ്ട നമ്പറും: ആലിപ്പറമ്പ് പഞ്ചായത്ത് (ഡിസംബർ 20 രാവിലെ പത്തിന്- 9074028080), കുറുവ (ഡിസംബർ 20 രാവിലെ പത്തിന്-9995390220), കീഴാറ്റൂർ(ഡിസംബർ 20 ഉച്ചയ്ക്ക് രണ്ടിന്-7907519699), മൂർക്കനാട് (ഡിസംബർ 20 ഉച്ചയ്ക്ക് രണ്ടുമണി-9746715915), കൂട്ടിലങ്ങാടി (ഡിസംബർ 21 രാവിലെ പത്തുമണി-9526095525), വെട്ടത്തൂർ (ഡിസംബർ 21 രാവിലെ പത്തിന്-8547833556), അങ്ങാടിപ്പുറം (ഡിസംബർ 21 ഉച്ചയ്ക്ക് രണ്ടിന്-8594010803), പുഴക്കാട്ടിരി (ഡിസംബർ 22 രാവിലെ പത്തിന്-9995173910), മേലാറ്റൂർ (ഡിസംബർ 22 രാവിലെ പത്തിന്-9567835396), മങ്കട (ഡിസംബർ 26 രാവിലെ പത്തിന്-9778234370), താഴെക്കോട് (ഡിസംബർ 27 രാവിലെ പത്തിന്-8089423972), മക്കരപ്പറമ്പ് (ഡിസംബർ 27 രാവിലെ പത്തിന്-8714319818), പെരിന്തൽമണ്ണ നഗരസഭ (ഡിസംബർ 27 ഉച്ചയ്ക്ക് രണ്ടിന്-8921835205, 9495123035), പുലാമന്തോൾ (ഡിസംബർ 28 രാവിലെ പത്തിന്- 6238011303).

————————————-

ലേലം ചെയ്യും

കോടതിപ്പിഴ ഇനത്തിൽ 1,94,500 രൂപ ഈടാക്കുന്നതിനായി മൂത്തേടം വില്ലേജിലെ റി സർവ്വെ 1142/177ൽ പ്പെട്ട 0.0354ഹെക്ടർ സ്ഥലം 2024 ഫെബ്രുവരി ഏഴിന് രാവിലെ 11ന് മൂത്തേടം വില്ലേജ് ഓഫീസിൽ വെച്ച് ലേലം ചെയ്ത് വിൽക്കുമെന്ന് നിലമ്പൂർ തഹസിൽദാർ അറിയിച്ചു.

————————————-

സീറ്റ് ഒഴിവ്

സംസ്ഥാന സർക്കാർ നടത്തുന്ന അപ്പർ പ്രൈമറി ഹിന്ദി അധ്യാപക ട്രെയിനിങ് യോഗ്യതയായ ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളിൽ മാർക്കോടെ കൂടി ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കിൽ ഹിന്ദി ബി.എ പാസായിരിക്കണം. ഉയർന്ന യോഗ്യതയും മാർക്കുമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 17നും 35നും ഇടക്ക്. ഡിസംബർ 31ന് മുമ്പായി അപേക്ഷ ലഭിക്കണം. വിലാസം: പ്രിൻസിപ്പാൾ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല. ഫോൺ: 04734296496, 8547126028.

error: Content is protected !!