മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ബോധവത്‌കരണ ക്ലാസ് നടത്തും

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ സ്‌കാറ്റേർഡ് പദ്ധതിയിൽ ഉൾപ്പെട്ട തൊഴിലാളികൾ അംശാദായം അടവാക്കാതെ കുടിശ്ശികവരുത്തി അംഗത്വം റദ്ധാക്കുന്ന അവസ്ഥ ഒഴിവാക്കുന്നതിനും ആനുകൂല്യങ്ങൾ ലഭിക്കുന്ന അപേക്ഷകൾ യഥാസമയം സമർപ്പിക്കാതിരിക്കുന്ന പ്രവണത ഒഴിവാക്കുന്നതിനുമായി തൊഴിലാളികൾ ബോധവത്കരണം നടത്തുന്നു. ജനുവരി 11ന് രാവിലെ 11ന് മഞ്ചേരിയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ചാണ് ക്ലാസ് നടത്തുക. ക്ഷേമ ബോഡിൽ രജിസ്റ്റർ ചെയ്ത സ്‌കാറ്റേർഡ് തൊഴിലാളികൾ നിർബന്ധമായും പങ്കെടുക്കണമെന്ന് ക്ഷേമ ബോർഡ് ചെയർമാൻ അറിയിച്ചു. ഫോൺ: 0483 2768243.

——

മരം ലേലം

പെരുമ്പിലാവ് -നിലമ്പൂർ സംസ്ഥാന പാതയിൽ മേലാറ്റൂർ പഞ്ചായത്ത് 11ാം വാർഡിൽ സായ് വിൻ പടിക്കൽ കെട്ടിട നമ്പർ 314ന്റെ ചുറ്റുമതിലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കാലപ്പഴക്കമുള്ള പൂളമരം ജനുവരി ഒമ്പതിന് രാവിലെ 11ന് പദ്ധതി പ്രദേശത്ത് വച്ച് പരസ്യമായി ലേലം ചെയ്യും. വിശദവിവരങ്ങൾക്ക് കുറ്റിപ്പുറം കെ.എസ്.ടി.പി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0494 2608728.

———-

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തിരൂർ താലൂക്കിലെ കാട്ടിപ്പരുത്തി വില്ലേജിൽ ശ്രീ പൈങ്കണ്ണൂർ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുമത ധർമസ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 22ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ലഭിക്കണം.

———–

അപേക്ഷ ക്ഷണിച്ചു

അരീക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/ഐ.ടി.ഐ/ഡിപ്ലോമ/ബി.ടെക് എന്നിവയാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9526415698, 8590539062.

——–

ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

മലപ്പുറം ഗവ. കോളേജിൽ ഫിസിക്സ് വകുപ്പിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവ്. ഫിസിക്സ് അല്ലെങ്കിൽ ഫിസിക്കൽ സയൻസിൽ മാസ്റ്റർ ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. സി.എസ്.ഐ.ആർ/യു.ജി.സി നെറ്റ് അല്ലെങ്കിൽ ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. ഉയർന്ന പ്രായപരിധി 31 വയസ്. ജനുവരി 18നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് സൈറ്റ് സന്ദർശിക്കുക. gcmalappuram.ac.in. ഫോൺ: 9496842940.

error: Content is protected !!