മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ക്വട്ടേഷൻ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിൻ്റെയും സ്റ്റേറ്റ് നിർഭയ സെല്ലിൻ്റെയും നേതൃത്വത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന ധീര-1 പദ്ധതിയിലേക്ക് 10 മുതൽ 15 വയസ്സ് വരെയുള്ള 300 പെൺകുട്ടികൾക്ക് സെൽഫ് ഡിഫെൻസ് പരിശീലനത്തിനാവശ്യമായ ടീ-ഷർട്ട് ലഭ്യമാക്കുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഒരു കുട്ടിക്ക് 250 രൂപ നിരക്കിൽ 300 ടീ ഷർട്ട് എന്ന കണക്കില്‍ പരമാവധി 75000 രൂപ വരെ അനുവദിക്കും. മഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ ജനുവരി 22 ന് ഉച്ചക്ക് 2 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.

————

ലേലം ചെയ്യും

റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി ചാലിയാര്‍ പുഴയില്‍നിന്നും കൈവഴികളില്‍നിന്നും നീക്കം ചെയ്ത സില്‍റ്റ്, മണ്ണ്, എക്കല്‍ തുടങ്ങിയവ ജനുവരി 18, 20 തീയതികളിലായി ലേലം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഇറിഗേഷന്‍ ഡിവിഷന്‍ മലപ്പുറം/ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഇറിഗേഷന്‍ സബ് ഡിവിഷന്‍, മലപ്പുറം/ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, സി.പി.ഐ സബ് ഡിവിഷന്‍, നമ്പര്‍ 1 നിലമ്പൂര്‍ എന്നീ കാര്യാലയങ്ങളില്‍ ലഭിക്കും. ഫോണ്‍: 0483 2731402

———–

യൂനാനി മെഡിക്കല്‍ ഓഫീസര്‍ നിയമനം

മലപ്പുറം ജില്ലയിലെ വിവിധ ആയുഷ് സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ യൂനാനി മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. അപേക്ഷകര്‍ക്ക് 2024 ജനുവരി 12ന് 40 വയസ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍www.nam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വെബ്‌സൈറ്റില്‍ ലഭ്യമായ അപേക്ഷാ ഫോറം പൂരിപ്പിച്ച് ജനുവരി 20ന് വൈകിട്ട് അഞ്ചിന് മുമ്പായി നേരിട്ടോ പോസ്റ്റല്‍ വഴിയോ ജില്ലാ പ്രോഗ്രാം മാനേജര്‍ (എന്‍.എ.എം) ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 9778426343

———-

വർണപ്പകിട്ട് – ട്രാൻസ് ജെന്റർ ഫെസ്റ്റിന് അപേക്ഷിക്കാം

ട്രാൻസ്ജെൻറർ പോളിസിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന വർണ്ണപ്പകിട്ട് – ട്രാൻസ്‌ജെൻറർ ഫെസ്റ്റില്‍ പങ്കെടുക്കുന്നതിന് മലപ്പുറം ജില്ലയില്‍ നിന്നുള്ള ട്രാൻസിജെൻറർ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 10,11 തീയതികളിൽ തൃശ്ശൂർ ജില്ലയിലാണ് ഫെസ്റ്റ് നടക്കുന്നത്. അപേക്ഷകർ കൂടുതൽ ഉള്ള പക്ഷം ജില്ലാ തലത്തിൽ സ്ക്രീനിങ് നടത്തിയായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ട്രാൻസ്‌ജെൻറർ ഐ.ഡി കാർഡ് ഉള്ളവർക്ക് മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് നേരിട്ടോ തപാൽ/ഇമെയിൽ(dsjompm@gmail.com) മുഖേനയോ അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 19. വ്യക്തിഗത ഇനങ്ങളിൽ ഭരതനാട്യം, മോഹിനിയാട്ടം നാടോടിനൃത്തം, കച്ചിപ്പുടി, സെമിക്ലാസ്സിക്കൽ ഡാൻസ്. ലളിതഗാനം, മിമിക്രീ. കവിതാപാരായണം, മോണോആക്ട്, പ്രച്ഛന്നവേഷം, നാടൻ പാട്ട് എന്നിവയും ഗ്രൂപ്പ് ഇനങ്ങളിൽ തിരുവാതിര, ഒപ്പന, സംഘനൃത്തം തുടങ്ങിയ ഇനങ്ങളിലുമാണ് മത്സരം. കൂടുതൽ വിവരങ്ങൾ sjid.kerala.gov.in എന്ന വെബ് സൈറ്റ് വഴിയോ 0483 2735324 എന്ന ഫോൺ നമ്പർ വഴിയോ ലഭിക്കും.

————–

താല്‍പര്യപത്രം ക്ഷണിച്ചു

നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസ് പ്രവര്‍ത്തനം നിലമ്പൂര്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി മിനി സിവില്‍ സ്റ്റേഷനില്‍ ഐ.റ്റി.ഡി.പി ഓഫീസിനായി അനുവദിച്ച സ്ഥലത്ത് ഓഫീസ് ഫര്‍ണിഷിങ് ചെയ്യുന്നതിന് താല്‍പര്യ പത്രം ക്ഷണിച്ചു. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും റേറ്റ് ഓഫ് കോണ്‍ട്രാക്ടും ഉള്ള സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്ക് അപേക്ഷിക്കാം. ടെന്‍ഡറുകള്‍ ജനുവരി 22ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് രജിസ്‌ട്രേഡ് തപാലില്‍ നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04931 220315 എന്ന നമ്പറില്‍ ബന്ധപ്പെടാം.

———————-

error: Content is protected !!