കറവപ്പശു, കാട വളർത്തൽ പരിശീലനം
ആതവനാട് മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഡിസംബർ നാല്, അഞ്ച് തീയതികളിൽ കറവപ്പശു, കാട വളർത്തൽ എന്നിവയിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ 04942962296 എന്ന നമ്പറിൽ ബന്ധപ്പെടുക.
————–
രജിസ്റ്റർ ചെയ്യണം
കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്്മെന്റ് (രജിസ്ട്രേഷൻ ആൻഡ് റഗുലേഷൻ) ആക്ട് 2018 പ്രകാരം രജിസ്റ്റർ ചെയ്യാത്തതോ പുതുക്കാത്തതോ ആയ എല്ലാ സ്ഥാപനങ്ങളും അടിയന്തിരമായി രജിസ്റ്റർ ചെയ്യണം. അല്ലാത്ത പക്ഷം പ്രസ്തുത നിയമ പ്രകാരം രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പടെ ഉള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
——————
പ്രവാസികൾക്കായി സംരംഭകത്വ പരിശീലന പരിപാടി
പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ്സ് ഫെസിലേറ്റഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിൽ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബറിലാണ് പരിശീലന പരിപാടി. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഡിസംബർ 15ന് മുൻപായി എൻ.ബി.എഫ്.സിയിൽ ഇ-മെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രമാകും പ്രവേശനം. ഇതിനായി 0471-2770534/8592958677 നമ്പറിലോ nbfc.coordinator@gmail.com/nbfc.norka@kerala.gov.in എന്നീ ഇ-മെയിൽ വിലാസങ്ങളിലോ ബന്ധപ്പെടേണ്ടതാണ്. പരിശീലന പരിപാടിയുടെ വേദിയും ദിവസവും പിന്നീട് അറിയിക്കും.
———————-
കുടിശ്ശിക അടക്കുന്നത് ദീർഘിപ്പിച്ചു
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശ്ശിക അടക്കുന്നതിന് (ഒമ്പത് ശതമാനം പലിശയുൾപ്പെടെ) നിബന്ധനകൾക്ക് വിധേയമായി ഡിസംബർ 31 വരെ സമയം ദീർഘിപ്പിച്ചിട്ടുണ്ട്. ഫോൺ: 0483 2734941.
——————-
സംസ്ഥാന സിവിൽ സർവീസസ് സെലക്ഷൻ
2023-24 വർഷത്തെ അഖിലേന്ത്യാ സിവിൽ സർവീസസ്
ടൂർണമെന്റിൽ പങ്കെടുക്കേണ്ട സംസ്ഥാന ടീമുകളെ തെരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാന സിവിൽ സർവീസ് സെലക്ഷൻ ട്രയൽസ് വിവിധ ജില്ലകളിൽവച്ച് നടക്കും. ഫുട്ബോൾ സെലക്ഷൻ ഇന്നും നാളെയും (ഡിസംബർ 1, 2) മഞ്ചേരി പയ്യനാട് സ്റ്റേഡിയം, പവർലിഫ്റ്റിംഗ് സെലക്ഷൻ നാളെ (ഡിസംബർ 2) ആലപ്പുഴ ജിം വെള്ളക്കിണർ ജംഗ്ഷൻ, വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ സെലക്ഷൻ ഡിസംബർ ആറിന് കോട്ടയം ഇൻഡോർ സ്റ്റേഡിയം കാരംസ്, ചെസ്സ്, ടേബിൾ ടെന്നീസ് എന്നിവയുടേത് ഏഴ്, എട്ട് തിയതികളിൽ വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ച്, ബാഡ്മിന്റൺ ഷട്ടിൽ സെലക്ഷൻ ഡിസംബർ 14ന് വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയം, ബെസ്റ്റ് ഫിസിക് സെലക്ഷൻ ഡിസംബർ 15ന് തൃശൂർ അക്വാട്ടിക് കോംപ്ലക്സ്, വെയ്റ്റ് ലിഫിറ്റിംഗ് ഡിസംബർ 16ന് തൃശൂർ അക്വാട്ടിക് കോംപ്ലക്സ് എന്നിവിടങ്ങളിൽ നടക്കും. അത്ലറ്റിക്സ് സെലക്ഷൻ തിരുവനന്തപുരം ജില്ലയിലായിരിക്കും. പങ്കെടുക്കുന്ന കായിക താരങ്ങൾ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തിയ ഒറിജിനൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി അതാത് വേദികളിൽ മത്സര ദിവസം രാവിലെ എട്ടുമണിക്ക് എത്തിച്ചേരണം.
———————–
ലേല നടപടികൾ 11ന്
മലപ്പുറം വിദ്യാഭ്യാസ ഉപഡറക്ടറുടെ പഴയകെട്ടിടം പൊളിച്ചുനീക്കി പുതിയ കെട്ടിടം നിർമിക്കുന്നതിന് നിർമാണ സ്ഥലത്തുള്ള മൂന്ന് മാവുകൾ, മൂന്ന് ബദാം മരങ്ങൾ, ഒരു അരളി മരം എന്നിവ മുറിച്ചുനീക്കുന്നതിനുള്ള ലേല നടപടികൾ ഡിസംബർ 11ന് രാവിലെ 11 മണിക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും. അന്നേ ദിവസം ലേലത്തിൽ ആരും പങ്കെടുത്തില്ലെങ്കിൽ ഡിസംബർ 13നും വീണ്ടും ലേല നടപടികൾ നടക്കും. അന്നേദിവസവും ആരും പങ്കെടുത്തില്ലെങ്കിൽ മൂന്നാമതായി ഡിസംബർ 16ന് രാവിലെ 11 മണിക്ക് അവസാന ലേല നടപടികൾ നടക്കും. ഫോൺ: 04832734888.