ഖാദിമേള 22 വരെ
2023-24 സാമ്പത്തിക വർഷാവസാനത്തോടനുബന്ധിച്ചു മാർച്ച് 22 വരെ ഖാദിമേള സംഘടിപ്പിക്കുന്നു. ഈ കാലയളവിൽ കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലുള്ള വിൽപ്പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ സ്‌പെഷ്യൽ റിബേറ്റ് ലഭിക്കും. ഖാദി ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, മലപ്പുറം കോട്ടപ്പടി മുൻസിപ്പൽ ബസ്റ്റാന്റ്, ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ വട്ടംകുളം, ഖാദി സൗഭാഗ്യ എടപ്പാൾ, ഖാദി സൗഭാഗ്യ താനൂർ എന്നിവിടങ്ങളിലും ഗ്രാമ സൗഭാഗ്യകളിലും സ്‌പെഷ്യൽ മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്.
———-
ദർഘാസ് ക്ഷണിച്ചു
മലപ്പുറം താലൂക്ക് ആശുപത്രിയിലെ ജനനി ശിശു സുരക്ഷ കാര്യക്രം (ജെ.എസ്.എസ്.കെ) പ്രകാരം അമ്മമാർക്കും ഗർഭിണികൾക്കും ഏപ്രിൽ ഒന്ന് മുതൽ 2025 മാർച്ച് 31 വരെ ഒരു വർഷത്തേക്ക് റണ്ണിങ് കോൺട്രാക്ട് വഴി ഭക്ഷണം വിതരണം ചെയ്യുന്നതിന് തയ്യാറുള്ളവരിൽ നിന്നും മുദ്ര വെച്ച ദർഘാസുകൾ ക്ഷണിച്ചു. താല്പര്യമുള്ളവർ മാർച്ച് 27ന് രാവിലെ 11നകം ദർഘാസ് സമർപ്പിക്കേണ്ടതാണ്. മാർച്ച് 30ന് 2.30ന് ദർഘാസുകൾ തുറക്കും. ഫോൺ: 04832734886.
——————
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ നടപ്പാക്കുന്ന പദ്ധതികളായ കെപ്‌കോ ആശ്രയ, കെപ്‌കോ വനിതാമിത്രം എന്നിവ നടപ്പാക്കാൻ താത്പര്യമുള്ള വിവിധ പഞ്ചായത്ത് അധികൃതരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ, പേട്ട, തിരുവനന്തപുരം, പിൻ: 695024 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9495000920, 9495000933.
——————
തപാൽ അദാലത്ത് 28ന്
മഞ്ചേരി പോസ്റ്റൽ ഡിവിഷന്റെ തപാൽ അദാലത്ത് മാർച്ച് 28ന് രാവിലെ 11ന് മഞ്ചേരി ഡിവിഷണൽ പോസ്റ്റൽ സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കും. മഞ്ചേരി ഡിവിഷനു കീഴിലെ പോസ്റ്റ് ഓഫീസുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കും. കൗണ്ടർ സേവനങ്ങൾ, സേവിങ്‌സ് ബാങ്ക്, മണി ഓർഡർ ഉൾപ്പെടെ എല്ലാ തപാൽ സേവനങ്ങളെക്കുറിച്ചുമുള്ള പരാതികൾ സ്വീകരിക്കും. പരാതികൾ മാർച്ച് 25ന് മുമ്പായി വി.ജെ രജനി, പോസ്റ്റൽ സൂപ്രണ്ട്, മഞ്ചേരി ഡിവിഷൻ, മഞ്ചേരി-676121 എന്ന വിലാസത്തിൽ അയക്കണം. കവറിന് മുകളിൽ ‘ഡിവിഷണൽ ഡാക് അദാലത്ത് മാർച്ച് 2024’എന്നെഴുതണം. ഫോൺ: 0483 2766840, 2762330.
————————
ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എട്ടാംക്ലാസ് പ്രവേശനം
ഐ.എച്ച്.ആർ.ഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്‌കൂളിൽ നിന്നും നേരിട്ടോ ihrd.kerala.gov.in /ths എന്ന വെബ്സൈറ്റ് മുഖേനയോ ലഭിക്കും. അപേക്ഷയുടെ രജിസ്ട്രേഷൻ ഫീസായി 110 രൂപ (എസ്.സി വിഭാഗം 55 രൂപ) അപേക്ഷയോടൊപ്പം സ്‌കൂളിൽ സമർപ്പിക്കണം. ഫോൺ: 9188471498, 8547005012.
——————-
ഗതാഗതം നിരോധിച്ചു
പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ നാളെ (മാര്‍ച്ച് 20)മുതല്‍ എക്കാപറമ്പ് മുതല്‍ കടുങ്ങല്ലൂര്‍ വരെ ബി.സി പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. അരീക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ അരീക്കോട്-എടവണ്ണപ്പാറ വഴിയും കൊണ്ടോട്ടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കൊണ്ടോട്ടി-എടവണ്ണപ്പാറ വഴിയും തിരിഞ്ഞുപോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
———–
വളാഞ്ചേരി- അങ്ങാടിപ്പുറം റോഡിൽ ബാവപ്പടി കമ്മുട്ടിക്കുളത്തിന് സമീപം കലുങ്ക് പുതുക്കിപ്പണിയുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ ഒന്നുമുതൽ പ്രവൃത്തി തീരുന്നത് വരെ വലിയ വാഹനങ്ങൾക്ക് പൂർണമായും ചെറിയ വാഹനങ്ങൾക്ക് നിയന്ത്രണത്തോടുകൂടിയും നിരോധനമേർപ്പെടുത്തി. വാഹനയാത്രക്കാർ കൊളമംഗലം-കരേക്കാട് റോഡും പൂക്കാട്ടിരി വലിയകുന്ന് റോഡും മറ്റു അനുബന്ധ റോഡുകളും വാഹനഗതാഗതത്തിന് ഉപയോഗപ്പെടുത്തണമെന്ന് എക്ലിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.