അധ്യാപക നിയമനം
തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിൽ സംഗീതം, കായികം അധ്യാപക തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ഡിസംബർ 13ന് രാവിലെ പത്തിന് ബന്ധപ്പെട്ട യോഗ്യതയിലുള്ള അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.
———-
മേലാറ്റൂർ 110 കെ.വി സബ്‌സ്റ്റേഷനിൽ നവീകരണം നടക്കുന്നതിനാൽ നാളെ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ ഇവിടെ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
———–
പി.എസ്.സി പരീക്ഷ
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എൽ.ഡി ക്ലാർക്ക്, അക്കൗണ്ടന്റ്, കാഷ്യർ, ക്ലർക്ക് കം അക്കൗണ്ടന്റ് (കാറ്റഗറി നം.046/2023, 722/2022) തുടങ്ങിയ തസ്തികകളിലേക്കുളള ഒ.എം.ആർ പരീക്ഷ (പ്രിലിമിനറി-നാലാം ഘട്ടം) ഡിസംബർ ഒമ്പതിന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടക്കും. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തിട്ടുള്ള അഡ്മിഷൻ ടിക്കറ്റും കമ്മീഷൻ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡും (അസ്സൽ) സഹിതം അഡ്മിഷൻ ടിക്കറ്റിൽ നിർദ്ദേശിച്ചപ്രകാരം പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
——–
ഓംബുഡ്‌സ്മാൻ സിറ്റിങ്
പുളിക്കൽ ഗ്രാമപഞ്ചായത്തിൽ ഡിസംബർ 12ന് രാവിലെ 10.30 മുതൽ ജില്ലാ ഓംബുഡ്‌സ്മാൻ സിറ്റിങ് നടക്കും. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കും, പൊതുജനങ്ങൾക്കും, ജനപ്രതിനിധകൾക്കുമുള്ള പരാതികൾ നേരിട്ട് കേൾക്കുന്നതിനുള്ള അവസരമുണ്ടാകും.
———-
മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം: തീയതി നീട്ടി
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് കേന്ദ്ര സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള മെഡിക്കൽ/എൻജിനീയറിങ് എൻട്രൻസ്, സിവിൽ സർവീസ്, ബാങ്കിങ് സർവീസ്, യുജിസി/ ജെആർഎഫ്/നെറ്റ്, ഗേറ്റ്/മാറ്റ് തുടങ്ങിയ വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന എംപ്ലായബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം പദ്ധതിക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 15 വരെ നീട്ടി. വിശദാംശങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ www.bcdd.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫോൺ: 0491 2505663.
————
മരം ലേലം
റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാനപാതയിൽ മേലാറ്റൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ സായ്‌വിൻ പടിക്കൽ കെട്ടിടം നമ്പർ 314ന്റെ ചുറ്റുമതിലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കാലപ്പഴക്കമുള്ള പുളിമരം ഡിസംബർ 12ന് രാവിലെ 11ന് പദ്ധതി പ്രദേശത്ത് വെച്ച് പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങൾ കുറ്റിപ്പുറം കെ.എസ്.ടി.പി ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസില്‍ ലഭിക്കും. ഫോൺ:9961331329.
——–
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം, മഞ്ചേരി ട്രെയ്‌നിങ് സെന്ററില്‍ നടത്തുന്ന രണ്ടുമാസത്തെ സൗജന്യ ഇലക്ട്രീഷ്യന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 15നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. താല്‍പര്യമുള്ളവര്‍ 9446397624 എന്ന നമ്പറില്‍ ബന്ധപ്പെടണം.
കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം, നിലമ്പൂര്‍ ട്രെയ്‌നിംഗ് സെന്ററില്‍ നടത്തുന്ന മൂന്നുമാസത്തെ സൗജന്യ ഓട്ടോമോട്ടീവ് ടുവീലര്‍ ത്രീവീലര്‍ മെക്കാനിക് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഡിസംബര്‍ 15. താല്‍പര്യമുള്ളവര്‍ 04931221979 എന്ന നമ്പറില്‍ ബന്ധപ്പെടണം.