
അപേക്ഷ ക്ഷണിച്ചു
ചെറിയമുണ്ടം ഗവ. ഐ.ടി.ഐയിലെ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) ട്രേഡിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ജനറൽ വിഭാഗത്തിൽനിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം നവംബർ 21ന്് രാവിലെ പത്തിന് നടക്കും. ഫോൺ: 0494 2967887.
————————
എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (നവംബർ 17) രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ എടരിക്കോട് സബ്‌സ്റ്റേഷനിൽ നിന്നുള്ള 33 കെ.വി കൂരിയാട് ഫീഡറിലും ഒമ്പത് മുതൽ പത്ത് വരെ 33 കെ.വി ഒതുക്കുങ്ങൽ ഫീഡറിലും വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
—————
ഇറച്ചിക്കോഴി വളർത്തലിൽ പരിശീലനം
ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ 18ന് ഇറച്ചിക്കോഴി വളർത്തലിൽ കർഷകർക്ക് പരിശീലനം നൽകുന്നു. പങ്കെടുക്കാൻ താത്പര്യമുള്ള കർഷകർ 0494-2962296 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.
——————
തൊഴിൽമേള 25ന്
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 25ന് രാവിലെ 10.30 മുതൽ നിലമ്പൂർ ലിറ്റിൽ ഫ്‌ളവർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ച് തൊഴിൽമേള സംഘടിപ്പിക്കുന്നു. 25ഓളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ പ്രവേശനം സൗജന്യമാണ്. ഫോൺ: 0483 273 4737.
—————–
ടെൻഡർ ക്ഷണിച്ചു
എടവണ്ണ സീതിഹാജി ഗവ. വി.എച്ച്.എസ് സ്‌കൂളിലെ എൽ.ടി.ആർ ലാബിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. വിതരണം ചെയ്യേണ്ട ലാബ് ഉപകരണങ്ങളുടെ പട്ടിക സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ടെൻഡറുകൾ നവംബർ 24ന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. 27ന് രാവിലെ പത്തിന് തുറക്കും. പ്രിൻസിപ്പൽ, സീതിഹാജി മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ (വി.എച്ച്.എസ്.ഇ വിഭാഗം), എടവണ്ണ, എടവണ്ണ (പി. ഒ), മലപ്പുറം 676541 എന്ന വിലാസത്തിലാണ് ടെൻഡുകൾ അയക്കേണ്ടത്. ഫോൺ: 0483 2704300.
———————-
ഗതാഗത നിയന്ത്രണം
മലപ്പുറം ജില്ലയിലെ പൊന്നാനി മണ്ഡലത്തിൽ നരിപ്പറമ്പ് ജങ്ഷൻ മുതൽ ചന്തപ്പടി വരെയുള്ള സ്ഥലങ്ങളിൽ റോഡ് പ്രവൃത്തി ആരംഭിക്കുന്നതിനാൽ നവംബർ 18 മുതൽ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഭാഗികമായി നിരോധിച്ചു. നരിപ്പറമ്പ് നിന്നും പൊന്നാനിയിലേക്ക് പോകേണ്ട വാഹനങ്ങൾ ദേശീയപാത 66ലൂടെ തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
——————
പി.എസ്.സി അഭിമുഖം 29ന്
മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ ബ്രാഞ്ച് മാനേജർ (കാറ്റഗറി നമ്പർ 122/2019) തസ്തികയിലേക്കുള്ള അഭിമുഖം നവംബർ 29ന് പി.എസ്.സി ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾക്ക് എസ്.എം.എസ്, പ്രൊഫൈൽ എന്നിവ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയ ഇന്റർവ്യൂ മെമ്മോ ഡൗൺലോഡ് ചെയ്ത് അതിൽ നിർദേശിച്ച പ്രകാരമുള്ള രേഖകളുടെ ഒറിജിനൽ സഹിതം അഭിമുഖത്തിന് എത്തണമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.
————–
അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലുള്ളവർക്കായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഫിഷിങ് ബോട്ട് മെക്കാനിക്ക് പരിശീലന കോഴ്‌സിന് എട്ടാംതരം പാസായവരിൽ നിന്നും കടൽവിഭവ സംസ്‌കരണ കോഴ്‌സിലേക്ക് അഞ്ചാതരം പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ നവംബർ 28ന് മുമ്പായി അടുത്തുളള മത്സ്യഭവനിൽ അപേക്ഷ സമർപ്പിക്കണം.. പ്രായപരിധി 18നും 35നും ഇടയിൽ. ഫോൺ: 0494 2666428.
—————————-
ദ്വിദിന മാധ്യമ ശിൽപശാല നാളെ മുതൽ
കേരള മീഡിയ അക്കാദമിയും യൂനിസെഫും സംയുക്തമായി എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ മാധ്യമപ്രവർത്തകർക്കായി പീച്ചി കെ.എഫ്.ആർ.ഐയിൽ നാളെയും മറ്റന്നാളും (നവംബർ 17, 18) ബാലാവകാശ നിയമവും ലിംഗനീതിയും സംബന്ധിച്ച് ശിൽപശാല നടത്തും. നാളെ (നവംബർ 17) രാവിലെ 10.30ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയർമാൻ ആർ.എസ് ബാബു അധ്യക്ഷത വഹിക്കും.
———————-
ഗതാഗതം നിരോധിച്ചു
കുഴിപ്പുറം-ആട്ടീരി-കോട്ടക്കൽ റോഡിലെ ബി.എം പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഇന്ന് (നവംബർ 16) മുതൽ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ കോട്ടക്കൽ- പറപ്പൂർ-വേങ്ങര റോഡ്, ഇരിങ്ങല്ലൂർ വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.
——————–
ഒഴൂർ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഡിസംബർ 12ന്
മലപ്പുറം ജില്ലയിലെ ഒഴൂർ പഞ്ചായത്ത് 16-ാം വാർഡി (ഒഴൂർ, പട്ടികജാതി സംവരണം)ലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബർ 12ന് നടക്കും. തെരെഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു.