
താത്കാലിക നിയമനം
മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് കേരള പ്രൊജക്ടിൽ ഹാൻഡ് ഹോൾഡിങ് സപ്പോർട്ടിങ് സ്റ്റാഫ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മൂന്ന് വർഷ ഇലക്ട്രോണിക്‌സ് കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ, ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ ആൻഡ് ഇംബ്ലിമെന്റേഷനിൽ പ്രവൃത്തി പരിചയം അഭികാമ്യം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ ആറിന് വൈകീട്ട് അഞ്ചിന് മുമ്പായി [email protected] എന്ന മെയിൽ വഴി അപേക്ഷ സമർപ്പിക്കണം. ഫോൺ: 04832736241.
——-
തൊഴിൽമേള 25ന്
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നിലമ്പൂർ തൊഴിൽമേള നവംബർ 25ന് രാവിലെ 10.30ന് ലിറ്റിൽ ഫ്‌ലവർ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. പി.വി അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുപ്പതോളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ ആയിരത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ബയോഡാറ്റ സഹിതം രാവിലെ 10.30ന് ലിറ്റിൽ ഫ്‌ലവർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹാജരാകേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഉദ്യോഗാർഥികൾക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 0483 2734737, 8078 428 570.
———–
വനിതാ കമ്മീഷൻ സിറ്റിങ് 24ന്
കേരള വനിതാ കമ്മീഷൻ ജില്ലാതല സിറ്റിങ് നവംബർ 24ന് രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും.
——-
വൈദ്യുതി മുടങ്ങും
മേലാറ്റൂർ 110 കെ.വി സബ്സ്റ്റേഷനിൽ നവീകരണം നടക്കുന്നതിനാൽ നവംബർ 22ന് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ ഇവിടെ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
——
പി.എസ്.സി പരീക്ഷ 25ന്
കേരള പബ്ലിക് സർവീസ് കമ്മീഷൻ എൽ.ഡി ക്ലാർക്ക്, അക്കൗണ്ടൻറ്, കാഷ്യർ, ക്ലർക്ക് കം അക്കൗണ്ടൻറ് (കാറ്റഗറി നം: 046/2023,722/2022) തസ്തികകളിലേക്കുള്ള ഒ.എം.ആർ പരീക്ഷ (പ്രിലിമിനറി- മൂന്നാം ഘട്ടം) നവംബർ 25ന് ഉച്ചക്ക് 1.30 മുതൽ 3.15വരെ നടത്തും. അഡ്മിഷൻ ടിക്കറ്റും തിരിച്ചറിയൽ കാർഡും സഹിതം പരീക്ഷ കേന്ദ്രങ്ങളിൽ എത്തിച്ചേരണം.
——-
കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റണം
മലപ്പുറം ഗവ. വനിതാ കോളേജിൽ പഠനം പൂർത്തിയാക്കിയ നാളിതു വരെ കോഷൻ ഡെപ്പോസിറ്റ് കൈപറ്റാത്ത വിദ്യാർഥിനികൾ ഡിസംബർ 15നകം കോളേജിൽ നേരിട്ട് വന്ന് തുക കൈപ്പറ്റേണ്ടതാണ്. അല്ലാത്ത പക്ഷം തുക സർക്കാരിലേക്ക് തിരിച്ചടയ്ക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.