Saturday, July 12

മനുഷ്യാവകാശ സംരക്ഷണത്തിൽ കേരളം മാതൃകാപരം: ജസ്റ്റിസ് എസ്. സെർത്തോ

തിരുവനന്തപുരം : മനുഷ്യാവകാശ സംരക്ഷണത്തിൽ കേരളത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് നാഗലന്റ് മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് എസ്. സെർത്തോ. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിന് കമ്മീഷൻ ആസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം.

കമ്മീഷൻ സെക്രട്ടറി എസ്. എച്ച്. ജയകേശൻ സ്വീകരിച്ചു. രജിസ്ട്രാർ എസ്. വി. അമൃത, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എച്ച്. നജീബ്, ഫിനാൻസ് ഓഫീസർ കൃഷ്ണകുമാരി. എ.വി. തുടങ്ങിയവരുമായി ചെയർമാൻ ആശയവിനിമയം നടത്തി

error: Content is protected !!