കാച്ചടി പി.എം.എസ്.എ.എല്‍.പി സ്‌കൂള്‍ വാര്‍ഷിക ആഘോഷത്തിന് മാറ്റ് കൂട്ടി മികച്ച പിടിഎ അവാര്‍ഡ്

തിരൂരങ്ങാടി : വ്യത്യസ്തങ്ങളായ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായ കാച്ചടി പി.എം.എസ്.എ.എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടി തരംഗ് – 2k24 ന് സമാപനമായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും പ്രീ പ്രൈമറി വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് ഐ എ എസ് മുഖ്യ അതിഥിയായ പരിപാടി തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ പി മുഹമമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

ഹെഡ്മിസ്ട്രസ് കദിയുമ്മ ടീച്ചര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പി ടി എ പ്രസിഡന്റ് സിറാജ് മുണ്ടത്തോടന്‍ അധ്യക്ഷത വഹിച്ചു. 2022-23 വര്‍ഷത്തെ പരപ്പനങ്ങാടി ഉപജില്ലാ മികച്ച പിടിഎ അവാര്‍ഡ് ഉപജില്ലാവിദ്യഭ്യാസ ഓഫീസര്‍ സക്കീന എംകെ യില്‍ നിന്നും സ്‌കൂള്‍ ഏറ്റു വാങ്ങി.

പിഎസ്എംഒ കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ അസീസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സുഹറാബി, തിരൂരങ്ങാടി എം കെ എച്ച് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഷെറിന്‍, ഡോക്ടര്‍ റുബി, അഡ്വക്കറ്റ് നിയാസ് സി വി, ബാവ, സിപി ഇസ്മായില്‍, ഷംസുദീന്‍ മച്ചിങ്ങള്‍, ഉസ്മാന്‍ കാച്ചടി, തുടങ്ങി മറ്റു നഗരസഭാ കൗണ്‍സിലര്‍മാര്‍ ,രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങള്‍,വിവിധ ക്ലബ്ബ് ഭാരവാഹികള്‍ സംസാരിച്ചു.

സ്‌കൂളില്‍ മാസങ്ങളായി തുടര്‍ന്നുവരുന്ന ക്വിസ്സിബി റിയാലിറ്റി ഷോയുടെ മെഗാ ഫൈനല്‍ മത്സരം വേദിയില്‍ നടന്നു.വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് ഐ എ എസ് , പരപ്പനങ്ങാടി എഇഒ സക്കീന മലയില്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനം നല്‍കി.

ഓള്‍ കേരള ടാലന്റ് എക്‌സാമില്‍ റാങ്ക് നേടിയ പ്രീ പ്രൈമറി കുട്ടികള്‍ക്ക് ആദരം നല്‍കി.. വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ കാണാന്‍ നിരവധി ആളുകളാണ് സ്‌കൂള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്നത്.

error: Content is protected !!