തിരൂരങ്ങാടി : കേരള പെയിൻ & പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കരുണ കാൻസർ ഹോസ്പിറ്റൽ & ഡയാലിസിസ് സെൻ്റെറിൽ പെയിൻ & പാലിയേറ്റിവ് ദിനം മുൻസിപൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എം. ഷാഹുൽ ഹമീദ് സ്വാഗതം പറയുകയും ഡോ:എം. വി. സൈദലവി അദ്യക്ഷം വഹിക്കുകയും ചെയ്തു. മുൻസിപൽ കൗൺസിലർ അബദുൽ അസീസ്, ഡോ:ഷൗഫീജ്, വി.വി. സുലൈമാൻ, ഡോ: സബ്രി ഫൈസൽ, പി. കെ. സുഫിയാൻ, റഹ്മത്തുള്ള എം. ടി. എന്നിവർ ആശംസപ്രസംഗം നടത്തി.