എസ്‌കെഎസ്എസ്എഫ് സ്ഥാപകദിനം ആചരിച്ചു

കക്കാട്: 35 വര്‍ഷം പൂര്‍ത്തിയാക്കിയ ചാരിതാര്‍ത്ഥ്യത്തില്‍ എസ്‌കെഎസ്എസ്എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കക്കാട് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ എസ് വൈ എസ് തിരൂരങ്ങാടി മുനിസിപ്പല്‍ പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ജിഫ്രി തങ്ങള്‍ പതാക ഉയര്‍ത്തി. ഒ. അബ്ദുര്‍റഹീം മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. അബൂബക്കര്‍ സ്വിദ്ദീഖ് സുഹ്രി, അജ്മല്‍ റഹ്‌മാന്‍ സൈനി, യൂനുസ് മുസ്ലിയാര്‍, യൂണിറ്റ് പ്രസിഡണ്ട് ആശിഖ് പി.ടി, സെക്രട്ടറി ശാമില്‍ കെ.പി, ട്രഷറര്‍ സാബിത് ഒ, വര്‍ക്കിംഗ് സെക്രട്ടറി ബാസിത്വ് സി.വി, സ്വാദിഖലി.ഒ, മുഹ്‌സിന്‍ ഒ, സ്വഫ്വാന്‍ ഒ, ഫാസില്‍ കെ.പി, അബ്ദുര്‍റഹ്‌മാന്‍ കെ.എം എന്നിവരും എസ്‌കെഎസ്എസ്എഫ്, എസ്‌കെഎസ്ബിവി പ്രവര്‍ത്തകരും പങ്കെടുത്തു.

error: Content is protected !!