മലപ്പുറം: വിദ്യഭ്യാസ വിചക്ഷണനും മുസ്്‌ലിം ലീഗ് നേതാവുമായിരുന്ന കൊളത്തൂര്‍ ടി മുഹമ്മദ് മൗലവിയുടെ സ്മരണാര്‍ത്ഥം കൊളത്തൂര്‍ മൗലവി എഡ്യുക്കേഷണല്‍ ട്രസ്റ്റ് നല്‍കി വരുന്ന എന്റോവ്‌മെന്റ് ജൂണ്‍ മൂന്നിന് കേരളത്തിലെ പണ്ഡിതരില്‍ പ്രമുഖനായ ഡോ.ബഹാഉദ്ധീന്‍ നദ്‌വിക്ക് കൈമാറുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങില്‍ മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്റോവ്‌മെന്റ് കൈമാറും. ചടങ്ങില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.പി അബ്ദുസ്സമദ് സമദാനി, ഇ.ടി മുഹമ്മദ് ബഷീര്‍, മറ്റു എം.എല്‍.എമാരും നേതാക്കളും സംബന്ധിക്കും.
ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലറായും മറ്റും വിദ്യഭ്യാസ മേഖലയിലെ സുത്യീര്‍ഹമായ സേവനങ്ങള്‍ പരിഗണിച്ചാണ് നാലാം എന്റോവ്‌മെന്റ് ബഹാഹുദ്ധീന് നദ് വിക്ക് നല്‍കാന്‍ ട്രസ്റ്റ് തീരുമാനിച്ചത്. മൗലവിയുടെ ചരമ ദിനമായ മാര്‍ച്ച്-21 നാണ് എന്റോവ്‌മെന്റ് നല്‍കി വരാറുള്‌ലത്. റമസാനും തെരഞ്ഞെടുപ്പും പരിഗണിച്ചാണ് എന്റോവ്‌മെന്റ് സമര്‍പ്പണം ജൂണിലേക്ക് മാറ്റിയത്.
വയനാട് മുട്ടില്‍ യത്തീംഖാന സ്ഥാപകന്‍ മുഹമ്മദ് ജമാല്‍, കാപ്പാട് ഐനുല്‍ ഹുദ യത്തീംഖാന സ്ഥാപകന്‍ പി.പി.കെ ബാവ, അല്‍ അന്‍സാര്‍ യത്തീംഖാന മുണ്ടംപറമ്പ് സ്ഥാപകന്‍ എം.സി മുഹമ്മദ് ഹാജി എന്നിവര്‍ക്കാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്റോവ്‌മെന്റ് നല്‍കിയത്.
കാലഘട്ടം ആഗ്രഹിക്കുന്ന തരത്തില്‍ മത ഭൗതിക വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പ്രൗഡ കേന്ദ്രമായ ചെമ്മാട് ദാറുല്‍ ഹുദ ഇസ്്‌ലാമിക് സര്‍വകലാശാലയുടെ വൈസ് ചാന്‍സ്്‌ലറായി ഇന്ത്യക്ക് അകത്തും പുറത്തും വിദ്യഭ്യാസ മേഖലക്ക് വലിയ സംഭാവനയാണ് നദ് വി നല്‍കി വരുന്നത്.
കോട്ടക്കലിനടുത്ത കൂരിയാട് ഗ്രാമത്തില്‍ ജനിച്ച അദ്ധേഹം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കേന്ദ്രമുശാവറാംഗവും സുപ്രഭാതം ദിനപത്രത്തിന്റെ എഡിറ്റര്‍. തെളിച്ചം മാസിക, സന്തുഷ്ട കുടുംബം മാസിക എന്നിവയുടെ മുഖ്യപത്രാധിപരും, ഇസ്ലാമിക് ഇന്‍സൈറ്റ് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് എഡിറ്റര്‍ ഇന്‍ ചീഫ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭയില്‍ അംഗമാണ് നദ് വി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിലെ നാഷനല്‍ മോണിറ്ററിങ് കമ്മിറ്റി ഓഫ് മൈനോരിറ്റീസ് എജ്യുക്കേഷന്‍ എക്‌സിക്യൂട്ടിവ് അംഗമായിരുന്നു അദ്ധേഹം. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ദാറുല്‍ഹുദാ നടപ്പിലാക്കുന്ന മുസ്ലിം വിദ്യഭ്യാസ സാമൂഹിക ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ഇദ്ദേഹമാണ്. കൂടാതെ ദാറുല്‍ഹുദായെ ലോകോത്തര നിലവാരമുള്ള ജ്ഞാന ശാലയായി ഉയര്‍ത്തുന്നതിനുള്ള നേതൃത്വപരമായ ഇടപെടലുകളും നദ് വി നടത്തുന്നു. ഇന്ത്യയിലെ വിവിധ മത വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുകയും മത ഭൗതിക വിദ്യാഭ്യാസ വിപ്ലവത്തിന് ചുക്കാന്‍ പിടിക്കുന്ന പ്രധാന മത പണ്ഡിതനുമാണ് നദ്‌വി.
കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി സ്മാരക എന്റോവ്‌മെന്റിന് എന്ത് കൊണ്ടും യോഗ്യനായ പ്രതിഭയാണ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിയെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി.എ മജീദ് എം.എല്‍.എ, കണ്‍വീനര്‍ സലീം കുരുവമ്പലം, ട്രഷറര്‍ സി.പി ഹംസ ഹാജി മജ്‌ലിസ് എന്നിവര്‍ അറിയിച്ചു.