പുഴയുടെ കര ഇടിഞ്ഞ് തകർന്ന ഉള്ളണം ലിഫ്റ്റ് പദ്ധതി പമ്പ് ഹൗസ് കെപിഎ മജീദ് സന്ദർശിച്ചു

തിരൂരങ്ങാടി : കാലവർഷക്കെടുതിയിൽ പുഴയുടെ കരയിടിഞ്ഞ് തകർന്ന ഉള്ളണം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ പമ്പ് ഹൗസ് കെ പി എ മജീദ് എംഎൽഎ സന്ദർശിച്ചു. പുഴയുടെ കരയിടിഞ്ഞ് പമ്പ് ഹൗസ് തകർന്ന ഉടൻതന്നെ ചെറുകിട ജലസേചന പദ്ധതി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് എമർജൻസി സാഹചര്യം പരിഗണിച്ച് അടിയന്തര പ്രവർത്തികൾക്ക് അനുവദിക്കുന്ന രൂപത്തിലുള്ള ഡിപിആർ അടങ്ങിയ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് കെപിഎം മജീദ് നിർദ്ദേശം നൽകിയിരുന്നു. ഈ എസ്റ്റിമേറ്റ് ഉള്ളടക്കം ചെയ്തു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ നേരിൽകണ്ട് എസ്റ്റിമേറ്റ് തുകയായ 35 ലക്ഷം രൂപ അടിയന്തരമായി അനുവദിക്കണമെന്ന് പ്രൊപ്പോസൽ നൽകി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ പ്രൊപ്പോസൽ ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. പമ്പസ് തകർന്ന നിലവിലെ സാഹചര്യം വിലയിരുത്തുന്നതിന് വേണ്ടിയാണ് ബന്ധപ്പെട്ട ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ഒപ്പം ഇപ്പോൾ പ്രദേശം സന്ദർശിച്ചത്.

മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സി ടി അബ്ദുൽ നാസർ, അസിസ്റ്റന്റ് എൻജിനീയർ ഉണ്ണികൃഷ്ണൻ , ഓവർസിയർ അരുൻ, കർഷകസംഘം മണ്ഡലം പ്രസിഡന്റ് സമദ് മാസ്റ്റർ മൂഴിക്കൽ, ആസിഫ് പാട്ടശ്ശേരി, അസ്ക്കർ അലി ഉപ്പാട്ടിൽ, ഖാദർ പുള്ളാടൻ ,ഷാഹിനാ സമീർ സി ടി , അബൂബക്കർ സി ടി, മൂസ്സ കുട്ടി കെ ടി , ടി. കെ നാസർ എന്നിവർ കെപിഎ മജീദ് എംഎൽ യോടൊപ്പം ഉണ്ടായിരുന്നു.

error: Content is protected !!