
കോട്ടക്കല്‍ : എടരിക്കോട് കെല്‍ എപ്പോയീസ് ഓര്‍ഗനൈസേഷന്‍ ( എസ് ടി യു ) പ്രസിഡന്റ് കെപിഎ മജീദ് എംഎല്‍എ കെല്ലിന്റെ എടരിക്കോട് യൂണിറ്റില്‍ സന്ദര്‍ശനം നടത്തി മാനേജ്‌മെന്റ്മായി ചര്‍ച്ച നടത്തി .സ്ഥാപനത്തിലെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഭാവി പ്രവര്‍ത്തനങ്ങളും നേരില്‍ കണ്ട് എംഎല്‍എ മാമേജുമെന്റുമായി സംസാരിച്ചു. വിശദമായ വികസന റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കെപിഎ മജീദ് മാനേജ്‌മെന്റിനോട് ആവശ്യപെട്ടു. ഈ കാര്യങ്ങള്‍ വ്യവസായവകുപ്പ് മന്ത്രിയുമായി സംസാരിക്കുമെന്നു എംഎല്‍എ ഉറപ്പ് നല്‍കി.
യോഗത്തില്‍ യൂണിറ്റ് ഹെഡ് ജ്രിഎസ് ,സന്തോഷ്, പേഴ്‌സനല്‍ മാനേജര്‍ ചിത്ര, യൂണിയന്‍ ഭാരവഹികളായ വിടി. സുബൈര്‍ തങ്ങള്‍, എം സക്കീര്‍ ഹുസൈന്‍, ബഷീര്‍ മച്ചിങ്ങല്‍ ,ആര്‍പി കബീര്‍, മറ്റു മെമ്പര്‍മാരും സംബന്ധിച്ചു.