Monday, October 13

99.9 ഏക്കറില്‍ ഓണപ്പൂക്കാലമൊരുക്കി കുടുംബശ്രീ

മലയാളിക്ക് പൂക്കളം തീര്‍ക്കാന്‍ മലയാളത്തിന്റെ തനതായ പൂക്കളൊരുക്കി കുടുംബശ്രീ കര്‍ഷകര്‍. ഓണം മുന്നില്‍ക്കണ്ട് 77 സി.ഡി.എസുകളിലെ 295 ഗ്രൂപ്പുകളാണ് 99.9 ഏക്കര്‍ സ്ഥലത്ത് പൂക്കൃഷി ചെയ്യുന്നത്. 1180 കുടുംബശ്രീ കര്‍ഷകരാണ് ഓണവിപണി പിടിച്ചെടുക്കാന്‍ കൃഷി സംഘങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ചെണ്ടുമല്ലികളാണ് കൂടുതലായും കൃഷി ചെയ്യുന്നത്. അത്തം മുതല്‍ക്ക് തന്നെ എല്ലാ സി.ഡി.എസുകളിലും പൂക്കള്‍ വിളവെടുപ്പിന് പാകമായിട്ടുണ്ട്. നിലമ്പൂര്‍, കാളികാവ്, കൊണ്ടോട്ടി, തിരൂരങ്ങാടി ബ്ലോക്കുകളിലാണ് വലിയ രീതിയില്‍ പൂ കൃഷി ചെയ്തിട്ടുള്ളത്. പൂക്കള്‍ ന്യായമായ വിലയ്ക്ക് വിപണിയില്‍ എത്തിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം.

error: Content is protected !!