കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രo ശുചീകരിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍

എ ആർ നഗർ : കുന്നുംപുറം പാലിയേറ്റീവ് കെയർ സൊസൈറ്റിയും മെക്-7 ഹെല്‍ത്ത്‌ ക്ലബ്ബും ഫിഫ്റ്റി പ്ലസ് ഫുട്ബാള്‍ ക്ലബ്ബും സംയുക്തമായി മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി കുന്നുംപുറത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവൃത്തികള്‍ നടത്തി. നൂറോളം വരുന്ന സന്നദ്ധ പ്രവർത്തകരാണ് ശുചീകരണത്തിൽ ഭാഗമായത്. കാടുപിടിച്ചു കിടന്ന കോമ്പൗണ്ടും മലിനമായ ഹെൽത്ത് സെൻ്റർ പരിസരവും വളരെ നന്നായി ശുചീകരിച്ചത് ചികിത്സക്കെത്തുന്ന രോഗികൾക്കും ജീവനക്കാർക്കും വലിയ ആശ്വാസമായി.

തലേന്ന് രാത്രിയിലെ പേമാരി ശുചീകരണ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിച്ചെങ്കിലും അവയൊന്നും വകവെയ്ക്കാതെ സന്നദ്ധ പ്രവർത്തകർ കുറ്റമറ്റ രീതിയിൽ ശുചീകരണം നടത്തി. കാട് പിടിച്ച് കിടന്നിരുന്ന ഇടങ്ങളെല്ലാം വെണ്മ പരത്തി. ദുർഗന്ധം വമിച്ചിരുന്ന പരിസരങ്ങളിൽ നിന്ന് ക്വിന്‍റല്‍ കണക്കിന് വരുന്ന ജൈവ-അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുകയും ചെയ്തു.

വേങ്ങര ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കുന്നുംപുറം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രസിഡന്റ്‌ കെ.കെ. മൊയ്തീന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ മെമ്പര്‍മാരായ പി.കെ. ഫിര്‍ദൗസ്, എം.കെ. കുഞ്ഞിമൊയ്തീന്‍കുട്ടി മാസ്റ്റര്‍, പി.എം. പ്രദീപ്‌ ആശംസകള്‍ നേര്‍ന്നു. പി.കെ. ഫൈസല്‍ സ്വാഗതവും ഇ.വി.സുരേഷ് നന്ദിയും പറഞ്ഞു. കെ.സി. അബ്ദുറഹ്മാന്‍, വിടി ഇഖ്ബാല്‍, ഇ.കെ. അബ്ദുറഹ്മാന്‍, അയ്യൂബ് ചെമ്പന്‍, ടി.കെ. ഷമീം, പി.ഇ. ഷഫീഖ്, ഹബീബ്, സുബ്രഹ്മണ്യന്‍, മുസ്തഫ മങ്ങലങ്ങാട്ട്, എ. ഇബ്രാഹീം കുട്ടി, സി.ബാബു, പി.ഇ. മുഹമ്മദ്‌, ഇമ്പിച്ചുട്ടി, ശിഹാബുല് ഹഖ് നേതൃത്വം നല്‍കി.

error: Content is protected !!