
പരപ്പനങ്ങാടി : തിരൂരങ്ങാടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി എം എ സമീറിൻ്റെ റോഡ് ഷോക്കിടെ ലീഗ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു.
ആലുങ്ങൽ ബീച്ചിൽ കുഞ്ഞികണ്ണൻ്റെ പുരക്കൽ മുഹമ്മദ് കോയ (75) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിക്ക് ആണ് സംഭവം. യുഡിഎഫ് സ്ഥാനാർഥി പി എം എ സമീറിൻ്റെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പര്യടനം ആയിരുന്നു ഇന്ന്. തീരദേശത്ത് കൂടി റോഡ് ഷോയും ഉണ്ടായിരുന്നു. റോഡ് ഷോക്കിടെ ആലുങ്ങൽ ബീച്ചിൽ യുഡിഎഫ് പ്രവർത്തകർ സ്ഥാനാർഥിക്ക് ഹാരാർപ്പണം നടത്തുന്നതിനിടെ സമീപത്ത് ഉണ്ടായിരുന്ന മുഹമ്മദ് കോയ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം വെള്ളിയാഴ്ച നടക്കും. തീരദേശത്തെ സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ ആയിരുന്നു. ഇന്ന് പച്ച തുണിയും ധരിച്ചായിരുന്നു ഇദ്ദേഹം റോഡ് ഷോക്ക് എത്തിയിരുന്നത്. മരണത്തെ തുടർന്ന് റോഡ് ഷോ നിർത്തി വെച്ചു. സ്ഥാനാർഥി പി എം എ സമീർ, ഉൾപ്പെടെ ലീഗ് നേതാക്കൾ അനുശോചിച്ചു.
. ഭാര്യ :നഫീസ. മക്കൾ : നാസർ. റാഫി
ഷാജു .
നൗഷാദ്. അഫ്സത്ത്. സുഹറ . റാഹില . സഫൂറ
മരുക്കൾ : ഹംസകോയ, ഹംസകോയ ,
ബഷീർ,കുഞ്ഞിമോൾ, റഹ്മത്ത്, ഷൈലജ, ഇസ്സത്ത്.