പറഞ്ഞിട്ട് കേട്ടില്ല : സ്‌കൂള്‍ സമയത്ത് നിരത്തിലിറങ്ങിയ ടോറസ് വാഹനങ്ങള്‍ തടഞ്ഞ് നാട്ടുകാര്‍

തിരൂരങ്ങാടി : സ്‌കൂള്‍ സമയത്ത് നിരത്തിലിറങ്ങിയ ടോറസ് വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. കൊളപ്പുറത്താണ് ജനങ്ങളുടെ അഭ്യര്‍ത്ഥന വകവയ്ക്കാതെ രാവിലെ ഓടിയിരുന്ന നിരവധി ടോറസുകള്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചത്. പത്തു മണിക്ക് ശേഷമാണ് കെ എന്‍ ആര്‍സിയുടെ അടക്കം വാഹനങ്ങള്‍ യാത്ര ചെയ്യാന്‍ അനുവദിച്ചത്.

കൂരിയാട് ദേശീയപാത തകര്‍ന്നതിനാല്‍ അരീക്കോട് പരപ്പനങ്ങാടി സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഇടുങ്ങിയ സര്‍വീസ് റോഡിലൂടെയാണ് വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. ഇതിലൂടെ ഏറെ പ്രയാസപ്പെട്ടാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടന്നു പോകുന്നത്. അതിനാല്‍ തന്നെ രക്ഷിതാക്കള്‍ ഏറെ ആശങ്കയിലാണ്.

ഇവിടെ സംസ്ഥാന പാതയില്‍ ഓവ്വര്‍പ്പാസ് ഉണ്ടായിരുന്നെങ്കില്‍ യാത്ര സുഖമമായിരുന്നു എന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഓവര്‍പാസ് നിര്‍മ്മിക്കണമെന്ന് ഉന്നയിച്ചുകൊണ്ട് ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്.

error: Content is protected !!