മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കം

കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കന്ററി സ്‌കൂളിലും എടരിക്കോട് പി.കെ.എം.എം ഹയർ സെക്കന്ററിയിലുമായി നടക്കുന്ന 34-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. ഗവ. രാജാസ് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി. മാധവൻകുട്ടി വാര്യർ വിശിഷ്ടാതിഥിയായി. ജില്ലാ കളക്ടർ വി.ആർ വിനോദ് കലോത്സവ സന്ദേശം കൈാറി. കോട്ടയ്ക്കൽ നഗരസഭ ആക്റ്റിങ് ചെയർപേഴ്സൺ ഡോ. കെ. ഹനീഷ ആമുഖ ഭാഷണം നടത്തി.

ഡിസംബർ മൂന്ന് മുതൽ എട്ട് വരെ തിയ്യതികളിലായി ജില്ലയിലെ യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നിന്നായി ആറായിരത്തോളം കലാപ്രതിഭകളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ, എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലീൽ മണമ്മൽ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ നസീബ അസീസ് മയ്യേരി, സറീന ഹസീബ്, എൻ.എ കരീം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.കെ.സി അബ്ദുറഹ്‌മാൻ, ബഷീർ രണ്ടത്താണി, നഗരസഭാ കൗൺസിലർമാരായ സനില പ്രവീൺ, ടി. കബീർ, എടരിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ സി.ടി അഷ്റഫ്, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേഷ്‌കുമാർ, ഡി.വൈ.എസ്.പി പി. അബ്ദുൽ ബഷീർ, ആർ.ഡി.ഡി ഡോ. പി.എം അനിൽ, ഡയറ്റ് പ്രിൻസിപ്പാൾ ഡോ. സലീമുദ്ദീൻ, ജില്ലാ ഐ.ടി കോർഡിനേറ്റർ ടി.കെ അബ്ദുറഷീദ്, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ സുരേഷ് കൊളശ്ശേരി, ഡി.ഇ.ഒ പി.പി റുഖിയ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

error: Content is protected !!